കൈരളി ഫുജൈറ യൂനിറ്റ് സമ്മേളനം
text_fieldsഹരിഹരൻ, അബ്ദുൽ ഹഖ്, ടിറ്റോ തോമസ്
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് സമ്മേളനം കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു.
യൂനിറ്റ് ജോയന്റ് സെക്രട്ടറി ടിറ്റോ തോമസ് അനുശോചനം അറിയിച്ചു. യൂനിറ്റ് സെക്രട്ടറി വിഷ്ണു അജയ് പ്രവർത്തന റിപ്പോർട്ടും യൂനിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്, ലോക കേരളസഭ അംഗം ലെനിൻ ജി കുഴിവേലി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉമ്മർ ചോലക്കൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അഷറഫ് പിലാക്കൽ, നമിതാ പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു. ഹരിഹരൻ (സെക്രട്ടറി), അബ്ദുൽ ഹഖ് (പ്രസിഡന്റ്), ടിറ്റോ തോമസ് (ട്രഷറർ), വിഷ്ണു അജയ് (കൾച്ചറൽ കൺവീനർ) എന്നിവർ ഭാരവാഹികളായ 25 അംഗ യൂനിറ്റ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. കൈരളി യൂനിറ്റ് വനിത വിഭാഗം കൺവീനറായി ശ്രീവിദ്യ ടീച്ചറെയും ജോയന്റ് കൺവീനറായി ലാവണ്യയെയും സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

