Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൈരളി ഫുജൈറ ഓണാഘോഷം...

കൈരളി ഫുജൈറ ഓണാഘോഷം സെപ്റ്റംബർ ആറിന്

text_fields
bookmark_border
കൈരളി ഫുജൈറ ഓണാഘോഷം സെപ്റ്റംബർ ആറിന്
cancel

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് സംഘടിപ്പിക്കുന്ന ‘ഓണത്താളം 2026’ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ച് മണിക്ക് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കും. കൈരളി പ്രവർത്തകർ ഒരുക്കുന്ന ഓണപ്പൂക്കളത്തോടെ പരിപാടിക്ക് തുടക്കമാകും. വിവിധ കലാരൂപങ്ങളുടെയും വർണക്കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലിയെ ആഘോഷവേദിയിലേക്ക് ആനയിക്കും.

തുടർന്ന് ശിങ്കാരിമേളം, നൃത്തനൃത്യങ്ങൾ, തിരുവാതിര, ഗാനമേള എന്നിവയും സാംസ്ക്കാരിക സദസും അരങ്ങേറും. ‘ഓണത്താളം 2026’ന്‍റെ പോസ്റ്റർ പ്രകാശനം ഫുജൈറ കൈരളി ഓഫീസിൽ നടന്നു. ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി പ്രകാശനം നിർവഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്, പ്രസിഡന്‍റ് വിൽസൺ പട്ടാഴി, ഫുജൈറ യൂനിറ്റ് ആക്ടിങ് പ്രസിഡന്‍റ് ജുനൈസ്, ആക്ടിങ് സെക്രട്ടറി നിഷാൻ പിലാപ്പറമ്പിൽ, സ്വാഗത സംഘം ജനറൽ കൺവീനർ ശിവപ്രസാദ് എന്നിവരും ജോ. കൺവീനർ ഡാന്‍റോ, യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ, സ്വാഗതസംഘം പ്രവർത്തകർ എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. പ്രദീപ് രാധാകൃഷ്ണൻ ചെയർമാനും ശിവപ്രസാദ് ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsonam celebrationkairali fujairah
News Summary - Kairali Fujairah Onam Celebration,
Next Story