കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂനിറ്റ് സമ്മേളനം
text_fieldsദിബ്ബ: കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂനിറ്റ് സമ്മേളനം ദിബ്ബ ബംഗ്ലാദേശ് അസോസിയേഷൻ ഹാളിൽ നടന്നു. യൂനിറ്റ് പ്രസിഡന്‍റ് സുനിൽ ദത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് വിൽസൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് റാഷിദ് കല്ലുംപുറം, സെൻട്രൽ കമ്മിറ്റി അംഗം ഷജറത്ത് ഹർഷൽ എന്നിവർ സംസാരിച്ചു. രാഗി സുനിൽദത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി കെ.എൽ. അഷ്‌റഫ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷജറത് ഹർഷൽ സാമ്പത്തിക റിപ്പോർട്ടും, കൈരളി സെൻട്രൽ കമ്മിറ്റി അംഗം അഷ്‌റഫ് പിലാക്കൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുല്ല, ശശികുമാർ അകാമിയ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂനിറ്റിന്‍റെ പുതിയ ഭാരവാഹികളായി സുനിൽ ദത്ത് (പ്രസിഡന്‍റ്), അഷ്‌റഫ് കെ.എൽ. (സെക്രട്ടറി), ഷജറത്ത് ഹർഷൽ (ട്രഷറർ), സുബൈർ (വൈസ് പ്രസിഡന്‍റ്), ശ്രീജിത്ത് (ജോ. സെക്രട്ടറി), സാബു (ജോ. ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. രാഗി (കൾച്ചറൽ കൺവീനർ) ഉൾപ്പെടെ 30 അംഗ യൂനിറ്റ് കമ്മിറ്റിയെയും, താഹിറ കൺവീനറായി യൂണിറ്റ് വനിതാ വിഭാഗം കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.Nequo volorit ex etur molupti untius.

