കയ്പമംഗലം ‘ഒരുമ’ ഫുട്ബാൾ ടൂർണമെൻറ്
text_fieldsകയ്പമംഗലം ‘ഒരുമ’ കൂട്ടായ്മ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ പങ്കെടുത്ത ടീമുകൾ
ദുബൈ: തൃശൂർ കയ്പമംഗലത്തെ പ്രവാസി കൂട്ടായ്മയായ ‘ഒരുമ’ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ടീം നെടുംപറമ്പ് ജേതാക്കളായി. ടീം പുതിയകാവ് റണ്ണറപ്പായി. എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. കൂടുതൽ ഗോളുകൾ നേടിയ ഹസീബ് ഗോൾഡൻ ബൂട്ടിനും മികച്ച ഗോൾ കീപ്പറായ യൂസുഫ് ഗോൾഡൻ ഗ്ലൗവിനും അർഹനായി.
ജേതാക്കൾക്കുള്ള ട്രോഫി ‘ഒരുമ’ കമ്മിറ്റി ഭാരവാഹികളായ വി.കെ. റഹീമും അഡ്വ. താഹ യൂസുഫും വിതരണം ചെയ്തു. മറ്റു സമ്മാനങ്ങൾ വി.എച്ച്. മുഹമ്മദ് കുഞ്ഞി, കബീർ ചൂലുക്കാരൻ എന്നിവർ സമ്മാനിച്ചു. ജേതാക്കളായ ടീം അംഗങ്ങൾക്കുള്ള മെഡൽ വിതരണം ‘ഒരുമ’യിൽ ഭാഗമായ വിവിധ സംഘടനകളുടെ പ്രസിഡന്റുമാരും റണ്ണറപ് ടീം അംഗങ്ങൾക്കുള്ള മെഡൽ വിതരണം സെക്രട്ടറിമാരും നിർവഹിച്ചു. സാദിഖ് അബൂബക്കർ, പി.എച്ച്. നജീബ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

