കാഫ് ദുബൈ കഥാനഗരം നാളെ
text_fieldsദുബൈ: പ്രശസ്ത കഥാകൃത്തായിരുന്ന യു.പി. ജയരാജിന്റെ പേരിൽ കാഫ് ദുബൈ സംഘടിപ്പിക്കുന്ന കഥാനഗരം പരിപാടി ഞായറാഴ്ച മുതിർന്ന മാധ്യമപ്രവർത്തകൻ നവാസ് പൂനൂർ ഉദ്ഘാടനം ചെയ്യും. സ്മിത നെരവത്ത് യു.പി ജയരാജ് അനുസ്മരണ പ്രഭാഷണം നടത്തും. കഥയുടെ വർത്തമാനം എന്ന സെഷനിൽ അർഷാദ് ബത്തേരി, ഷാജഹാൻ തറയിൽ, പി. ശ്രീകല, വെള്ളിയോടൻ എന്നിവർ സംബന്ധിക്കും. തുടർന്ന് പുരസ്കാര സമർപ്പണവും സമ്മാനാർഹമായ കഥകൾക്കൊപ്പം തെരഞ്ഞെടുത്ത 10 കഥകളുടെ അവലോകനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അൽ- ഖിസൈസ് മെട്രോ സ്റ്റേഷന് അടുത്തുള്ള റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ 4:30ന് പരിപാടി ആരംഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

