‘കാഫ്’ ദുബൈ പുസ്തക ചർച്ചയും ആദരിക്കലും നടത്തി
text_fieldsകാഫ് ദുബൈ നടത്തിയ പുസ്തക ചർച്ചയും ആദരിക്കൽ ചടങ്ങും
ദുബൈ: ആറു വൻകരകളിലുള്ള പതിനെട്ട് രാജ്യത്തെ എഴുത്തുകാരെ ഉൾപ്പെടുത്തി എം.ഒ. രഘുനാഥ് എഡിറ്റ് ചെയ്ത ദേശാന്തര മലയാള കഥകൾ എന്ന പുസ്തകം കാഫ് ദുബൈ ചർച്ച ചെയ്തു. കഥകളിലെ പ്രവാസത്തെക്കുറിച്ച് അനിൽ ദേവസിയും രാഷ്ട്രീയത്തെക്കുറിച്ച് ജിൽന ജിന്നത്തും ദേശത്തെക്കുറിച്ച് ദൃശ്യ ഷൈനും സംസാരിച്ചു. ഉഷാ ഷിനോജ് സ്വാഗതം പറഞ്ഞു. സി.പി. അനിൽകുമാർ മോഡറേറ്ററായിരുന്നു. ഇ.കെ. ദിനേശൻ അട്ടപ്പാടി മധു അനുസ്മരണം നടത്തി.
തുടർന്നു നടന്ന ആദരണീയം പരിപാടിയിൽ എഴുത്തുകാരൻ രമേഷ് പെരുമ്പിലാവ് ചിത്രകാരനും ശിൽപിയും ചലച്ചിത്ര പ്രവർത്തകനുമായ നിസാർ ഇബ്രാഹിമുമായി സംസാരിച്ചു. തന്റെ ഓരോ കലാപ്രവർത്തനവും തന്റെ രാഷ്ട്രീയത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും തന്റെ രാഷ്ട്രീയമാണ് തന്റെ കലയെന്നും നിസാർ ഇബ്രാഹിം പറഞ്ഞു. നിസാർ ഇബ്രാഹിമിനുള്ള കാഫിന്റെ ഉപഹാരം മോഹൻ ശ്രീധരൻ നൽകി. രമേഷ് പെരുമ്പിലാവ് താൻ വരച്ച ഛായചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. എം.ഒ. രഘുനാഥനും ചർച്ചയിൽ പങ്കെടുത്തവർക്കും കെ. ഗോപിനാഥൻ, അസി, കെ.പി. റസീന എന്നിവർ ഉപഹാരം സമർപ്പിച്ചു. ഷഹീന നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

