Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവായന ദിനത്തിൽ കാഫ്​...

വായന ദിനത്തിൽ കാഫ്​ ദുബൈ പുസ്തക വിതരണം നടത്തി

text_fields
bookmark_border
വായന ദിനത്തിൽ കാഫ്​ ദുബൈ പുസ്തക വിതരണം നടത്തി
cancel
camera_alt

വായനദിനത്തിന്‍റെ ഭാഗമായി കാഫ് ദുബൈ നടത്തിയ പുസ്തക വിതരണം

ദുബൈ: വായന ദിനത്തിന്‍റെ ഭാഗമായി യു.എ.ഇയിലുള്ള അക്ഷര സ്നേഹികൾക്ക് കാഫ് ദുബൈ വ്യത്യസ്ത വിഷയങ്ങളിലുള്ള നിരവധി പുസ്തകങ്ങൾ വിതരണം ചെയ്തു.

ദുബൈ ഗൾഫ് മോഡൽ സ്കൂളിൽ നടന്ന ചടങ്ങിൽ അധ്യാപികമാരും ജീവനക്കാരുമായ ഷൗക്കീല, രവിത ചന്ദ്രൻ, രഹിത റഷീദ്, സുമതി രോഹിണി, ലുബ്‌ന ഉമർ തുടങ്ങിയവർ പങ്കെടുത്തു.

അജ്‌മാൻ ജെറഫിലുള്ള ഹാബിറ്റാറ്റ്‌ സ്കൂളിൽ നടന്ന പുസ്തകവിതരണത്തിൽ പ്രിൻസിപ്പൽ ഇൻചാർജ് സുരേഷ് സുകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഹംസ കൊല്ലത്ത്,മിഡിൽ സ്കൂൾ ഹെഡ് ഷഹീൻ മജീദ്, പ്രൈമറി സ്കൂൾ ഹെഡ് സൈമ ഖാൻ, സെക്ഷൻ ഹെഡ് സാജിർ, സെക്ഷൻ ഹെഡ് നിഷ തോമസ്, മലയാളം ഡിപാർട്മെന്‍റ്​ ഹെഡ് ശ്രീകല ബിജു,സപ്പോർട്ടിങ്ങ് സ്റ്റാഫ്‌ സൂപ്പർവൈസർ മുംതാസ് എന്നിവരും മറ്റു മലയാളം അധ്യാപകരും പങ്കെടുത്തു.

സോനപ്പൂർ ആസ്റ്റർ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഡോ. ആകാശ്, നഴ്സിങ്​ ഓഫീസർ സില്ല അബ്രഹാം, നഴ്‌സുമാരായ ലിജി ജോർജ്, അർച്ചന ഐസക്, ജോഫി വർഗീസ് എന്നിവരും പങ്കെടുത്തു.

തുടർന്ന്​ സോനപ്പൂർ ലേബർ ക്യാമ്പുകൾ, വിവിധ സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും കാഫ് പ്രസിദ്ധീകരിച്ച ‘പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ’ എന്ന ലേഖന സമാഹാരം ഉൾപ്പെടെ 250ൽ അധികം പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ഡോ. ഉഷ ഷിനോജ്, കെ.പി. റസീന ടീച്ചർ, റസീന ഹൈദർ, ഹമീദ് കോഴിക്കോട്, രമേശ്‌ പെരുമ്പിലാവ്, കെ. ഗോപിനാഥൻ, ഇ.കെ. ദിനേശൻ എന്നിവർ പുസ്തകവിതരണത്തിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - kAF Dubai distributes books on Reading Day
Next Story