Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകടയ്ക്കല്‍ തിരുവാതിര...

കടയ്ക്കല്‍ തിരുവാതിര ദുബൈയിൽ നടത്തും

text_fields
bookmark_border
ബു​നൈ​സ് കാ​സിം (പ്ര​സി​ഡ​ന്‍റ്), ഷം​നാ​ദ് ക​ട​യ്ക്ക​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), റ​ഹീം ക​ട​യ്ക്ക​ല്‍
cancel
camera_alt

ബു​നൈ​സ് കാ​സിം (പ്ര​സി​ഡ​ന്‍റ്), ഷം​നാ​ദ് ക​ട​യ്ക്ക​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), റ​ഹീം ക​ട​യ്ക്ക​ല്‍

ദു​ബൈ: ക​ട​യ്ക്ക​ല്‍ തി​രു​വാ​തി​ര ദു​ബൈ​യി​ല്‍ ന​ട​ത്താ​ന്‍ ക​ട​യ്ക്ക​ല്‍ പ്ര​വാ​സി ഫോ​റം തീ​രു​മാ​നി​ച്ചു. മീ​ന മാ​സ​ത്തി​ലെ തി​രു​വാ​തി​ര നാ​ളി​ല്‍ ആ​രം​ഭി​ച്ച് ഏ​ഴു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ത്സ​വ​ത്തി​ന്‍റെ മി​നി​യേ​ച്ച​ര്‍ പ​തി​പ്പാ​ണ് പ്ര​വാ​സി​ക​ള്‍ക്കാ​യി ഒ​രു​ക്കു​ക. ക​ട​യ്ക്ക​ല്‍ പ്ര​വാ​സി ഫോ​റ​ത്തി​ന്‍റെ പു​തി​യ ഭ​ര​ണ സ​മി​തി രൂ​പ​വ​ത്​​ക​ര​ണ വേ​ള​യി​ലാ​ണ് തി​രു​വാ​തി​ര ഉ​ത്സ​വം ദു​ബൈ​യി​ൽ ന​ട​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്. ക​ട​യ്ക്ക​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മു​ള്ള യു.​എ.​ഇ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ക​ട​യ്ക്ക​ല്‍ പ്ര​വാ​സി ഫോ​റം. ഫോ​റ​ത്തി​ന്‍റെ 2024ലെ ​ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ബു​നൈ​സ് കാ​സിം (പ്ര​സി​ഡ​ന്‍റ്), ഷം​നാ​ദ് ക​ട​യ്ക്ക​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), റ​ഹീം ക​ട​യ്ക്ക​ല്‍ (ട്ര​ഷ​റ​ര്‍), ഷാ​ജി​ലാ​ല്‍ ക​ട​യ്ക്ക​ല്‍, റി​യാ​ദ് മു​ക്കു​ന്നം, ന​സീ​ഫ് കു​മ്മി​ള്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സു​ധീ​ര്‍ ഇ​ള​മ്പ​ഴ​ന്നൂ​ര്‍, ന​സീ​ര്‍ റാ​വു​ത്ത​ര്‍, ഷെ​ഫി തൊ​ളി​ക്കു​ഴി (ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ഷാ​ഫ​ര്‍ഷ, സി​യാ​ദ് മു​ക്കു​ന്നം, ഷെ​ഫീ​ഖ് കു​മ്മി​ള്‍ (ജോ​യ​ന്‍റ് ട്ര​ഷ​റ​ര്‍മാ​ർ), ര​തീ​ഷ് കാ​ട്ടാം​പ​ള്ളി (ആ​ര്‍ട്സ് സെ​ക്ര​ട്ട​റി), ദി​ലീ​പ് നെ​ല്ലി​ക്കാ​ട് (മീ​ഡി​യ സെ​ക്ര​ട്ട​റി), ഷാ​ന്‍ നൂ​റു​ദ്ദീ​ന്‍ (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ദു​ബൈ​യി​ലെ അ​ല്‍-​ത​വാ​ര്‍ പ​ര്‍ക്ക് 3ല്‍ ​ന​ട​ന്ന ഫോ​റ​ത്തി​ന്‍റെ 12ാം വാ​ര്‍ഷി​ക സം​ഗ​മ​ത്തി​ലെ ജ​ന​റ​ല്‍ ബോ​ഡി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സം​ഗ​മ​ത്തി​ല്‍ ന​ട​ന്ന കാ​യി​ക വി​നോ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ ഫാ​റൂ​ഖ്, ഫാ​ത്തി​മ, ശ്രേ​യ സു​രേ​ഷ്, ആ​മി​ന ന​സീ​ഫ്, ജാ​ന്‍സ, മി​സ്അ​ബ്, സ​ഫീ​ര്‍ എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ബ്ര​ദേ​ര്‍സ് പ​ള്ളി​ക്കു​ന്ന് വി​ജ​യി​ക​ളാ​യി. ഫോ​റ​ത്തി​ന്‍റെ ക്രി​ക്ക​റ്റ് ടീ​മാ​യ കെ.​പി.​എ​ഫ് സ്ട്രൈ​ക്കേ​ഴ്സി​നു​ള്ള പു​തി​യ ജ​ഴ്സി​ക​ള്‍ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiThiruvathiraUAE News
News Summary - Kadaikkal Thiruvathira will be conducted in Dubai
Next Story