കബഡി ചാമ്പ്യന്‍ഷിപ് ലോഗോ പ്രകാശനം
text_fieldsഅബൂദബി: അബൂദബിയിലെ കാസര്‍കോട് നിവാസികളുടെ കൂട്ടായ്മയായ പയസ്വിനി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. അബൂദബി പൊലീസിലെ മേജര്‍ ഹമദ് നാസര്‍ മന്‍സൂര്‍ നാസര്‍ അല്‍ മന്‍ഹാലി, കബഡി ടൂര്‍ണമെന്റ് സംഘാടക സമിതി മുഖ്യരക്ഷാധികാരിമാരായ പി. ബാവ ഹാജി, വി.പി. കൃഷ്ണകുമാര്‍, ചെയര്മാന് റഫീക് കയനയില്‍, വൈസ് ചെയര്മാന് സലിം ചിറക്കല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
മജീദ് ഗ്ലോബല്‍ വിങ്സ്, ഗഫൂര്‍ ഇടപ്പാള്‍, ടി.വി. സുരേഷ് കുമാര്‍, ജയകുമാര്‍ പെരിയ, ശ്രീജിത്ത് കുറ്റിക്കോല്‍, വാരിജാക്ഷന്‍ ഒളിയത്തടുക്ക, ദീപ ജയകുമാര്‍, അനൂപ് നമ്പ്യാര്‍, ഉമേഷ് കാഞ്ഞങ്ങാട്, പി.കെ. അഷ്റഫ്, വിശ്വംഭരന് കാമലോന്‍, അനൂപ് കാഞ്ഞങ്ങാട്, വിനീത് കോടോത്ത്, അശോകന് മുതിയക്കാല്‍, രഞ്ജിത് നമ്പ്യാര്‍, വിഷ്ണു തൃക്കരിപ്പൂര്‍, സുജിത്ത് പരപ്പ, ജലജ അനൂപ് എന്നിവര്‍ പങ്കെടുത്തു. മേയ് 21ന് അബൂദബി അല്‍ നഹ്ദ ഗേള്‍സ് ഹൈസ്കൂളിലാണ് കബഡി ചാമ്പ്യന്‍ഷിപ്.

