കാഫ് കാവ്യസന്ധ്യ ഞായറാഴ്ച
text_fieldsദുബൈ: കാഫ് (കൾച്ചറൽ ആർട്ട് ആൻഡ് ലിറ്റററി ഫോറം) സംഘടിപ്പിക്കുന്ന കാവ്യസന്ധ്യ ഞായറാഴ്ച നാലുമണിക്ക് ദുബൈ ഫ്രീ സോൺ മെട്രോസ്റ്റേഷന് സമീപം ഖിസൈസ് റെവാഖ് ഔഷാ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടക്കും. തിരഞ്ഞെടുത്ത പത്ത് കവിതകളുടെ അവതരണവും വിശകലനവും ഉൾപ്പെടുത്തിയിട്ടുള്ള പരിപാടിയുടെ ഉദ്ഘാടനം കവി മുരളി മംഗലത്ത് നിർവഹിക്കും. ‘സമകാല കവിത ഒരു പുറവാസ വായന’ എന്ന വിഷയത്തെ ആസ്പദമാക്കി കവി അനൂപ് ചന്ദ്രൻ പ്രഭാഷണം നടത്തും. കാവ്യസന്ധ്യയിൽ മലയാളത്തിലെ പ്രമുഖരായ കവികളുടെ കവിതകളുടെ ആലാപനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
