Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാഫ് ദുബൈ നോവൽ...

കാഫ് ദുബൈ നോവൽ പുരസ്കാരം പി. സുരേഷിന്

text_fields
bookmark_border
കാഫ് ദുബൈ നോവൽ പുരസ്കാരം പി. സുരേഷിന്
cancel
camera_alt

പി. സുരേഷ്

ദുബൈ: യു.എ.ഇയിലെ കലാസാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായ കാഫ് ദുബൈ സംഘടിപ്പിച്ച പ്രഥമ നോവൽ പുരസ്കാരം പി. സുരേഷിന്റെ ‘മറതി’ക്ക്. 2025ൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യ നോവലിനാണ് പുരസ്കാരം ഏർപ്പെടുത്തിയിരുന്നത്. 31 എൻട്രികളിൽനിന്ന് മലയാളത്തിലെ പ്രമുഖ നിരൂപകരും എഴുത്തു കാരുമായ ഡോ. പി.കെ. രാജശേഖരൻ. ഡോ. റോസി തമ്പി, ഡോ. സി ഗണേഷ് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തത്. 25,000 രൂപയും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ആഗസ്റ്റ് 15ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ സുഭാഷ് ചന്ദ്രൻ സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യും. ഡോ. പി. പവിത്രൻ ‘നോവലിലെ സൗന്ദര്യവും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. വ്യത്യസ്ത രാജ്യങ്ങളിൽ താമസിക്കുന്ന 15 എഴുത്തുകാരികളുടെ അനുഭവങ്ങളും ഓർമകളും ഉൾപ്പെടുത്തി രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്തു കാഫ് ദുബൈ പ്രസിദ്ധീകരിച്ച

‘പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ’ എന്ന പുസ്തകത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ പ്രകാശനവും ചടങ്ങിൽ നടക്കും. എഴുത്തുകാരികളായ ഷീല ടോമി, ഷബിനി വാസുദേവ് എന്നിവർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Kaaf Dubai Novel Award to P. Suresh
Next Story