കെ.എ. ജബ്ബാരി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsദുബൈ: ജീവിതാവസാനം വരെ സാംസ്കാരിക പ്രവർത്തനത്തിലൂടെ ജീവിതം ധന്യമാക്കിയ വ്യക്തിത്വമായിരുന്നു കെ.എ. ജബ്ബാരിയെന്ന് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയും കൈപ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായി നടത്തിയ കെ.എ. ജബ്ബാരി അനുസ്മരണ പരിപാടി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, ആക്ടിങ് സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, എഴുത്തുകാരൻ ഇ.കെ ദിനേശൻ, എഴുത്തുകാരി ഷീല പോൾ, കെ.വി.എ ഷുക്കൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല, ദുബൈ കെ.എം.സി.സി തൂലിക ഫോറം ജനറൽ കൺവീനർ റാഫി പള്ളിപ്പുറം, സംസ്ഥാന പ്രവർത്തകസമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ല വൈസ് പ്രസിഡന്റുമാരായ അഷ്റഫ് കൊടുങ്ങല്ലൂർ, ആർ.വി.എം മുസ്തഫ, കബീർ ഒരുമനയൂർ, ജില്ല സെക്രട്ടറി സത്താർ മാമ്പ്ര, ജംഷീർ പാടൂർ, കൈപ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ നെടുംപറമ്പ്, സി.എ മുഹമ്മദ് ഗസ്നി, സദിഖ് തിരുവത്ര (ഗുരുവായൂർ), അലി വെള്ളറക്കാട് (കുന്നംകുളം), മുഹമ്മദ് റസൂൽ ഖാൻ (തൃശൂർ) എന്നിവരും സംബന്ധിച്ചു. സഹദ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

