കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും
text_fieldsപ്രവാസി ബുക്സ് സംഘടിപ്പിച്ച കെ.എ. ജബ്ബാരിയുടെ അനുസ്മരണ യോഗം ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ യു.എ.ഇയിൽ ദീർഘകാലം സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.എ. ജബ്ബാരിയുടെ അനുസ്മരണവും പുസ്തക ചർച്ചയും നടത്തി.
ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ മനോജ് കോടിയത്തിന്റെ സ്യൂഡോ സൈസിസ്, അക്ബർ ആലിക്കരയുടെ ഗോസായിച്ചോറ് എന്നീ കഥാ സമാഹാരങ്ങളാണ് ചർച്ച ചെയ്തത്. കവിയും ഗാനരചയിതാവും ഷാർജ റൂളേഴ്സ് ഓഫിസിലെ മുൻ ഉദ്യോഗസ്ഥനുമായ ബാലചന്ദ്രൻ തെക്കന്മാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഷീലാ പോൾ കെ.എ.ജബ്ബാരി അനുസ്മരണ പ്രഭാഷണം നടത്തി.
അജിത് കണ്ടല്ലൂർ ഗോസായിച്ചോറും റീന സലീം സ്യൂഡോ സൈസിസും പരിചയപ്പെടുത്തി. അഡ്വ. പ്രവീൺ പാലക്കീൽ മോഡറേറ്ററായ ചടങ്ങിൽ ഗീതാ മോഹൻ, അനൂപ് കുമ്പനാട്, എം.സി. നവാസ്, അസി, സജ്ന അബ്ദുള്ള എന്നിവർ പുസ്തകാവലോകനം നടത്തി. മ
നോജ് കോടിയത്ത്, അക്ബർ ആലിക്കര എന്നിവർ മറുപടി പ്രസംഗം നടത്തി. ദൃശ്യ ഷൈൻ സ്വാഗതവും കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

