കെ. സൈനുൽ ആബിദീന്‍ സ്വീകരണം
text_fieldsമുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു.എ.ഇയിലെത്തിയ കെ. സൈനുല്‍ ആബിദീനെ ദുബൈ വിമാനത്താവളത്തിൽ സ്വീകരിക്കുന്നുമുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി
യു.എ.ഇയിലെത്തിയ കെ. സൈനുല്‍ ആബിദീനെ ദുബൈ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദുബൈ: മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു.എ.ഇയിലെത്തിയ പ്രമുഖ വ്യവസായിയും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ കെ. സൈനുല്‍ ആബിദീന്‍ കെ.എം.സി.സി നേതാക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി.
ഷാർജ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം, സംസ്ഥാന ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്, അജ്മാൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് ബുസ്താൻ, സംസ്ഥാന സെക്രട്ടറി ഹാഷിം മാടായി, ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് സി.കെ കുഞ്ഞബ്ദുല്ല, മലപ്പുറം ജില്ല സെക്രട്ടറി അഷറഫ് വെട്ടം, ദുബൈ-തലശ്ശേരി മണ്ഡലം പ്രസിഡന്റ് സിറാജ് കെ.എസ്.എ, കൂത്തുപറമ്പ മണ്ഡലം എസ്.ടി.ഐ.എം.എസ് ദുബൈ ചാപ്റ്റർ നേതാവ് സലിം കുറുങ്ങോട്ട്, പെരിങ്ങത്തൂർ കൂട്ടായ്മക്ക് വേണ്ടി കൂടത്തിൽ സിറാജ് (ദീവ), ടി.പി അബ്ദുറഹീം (എക്സ്പോ കമ്പനി എം.ഡി), ആർക്കിടെക്ട് ഡോ. സുലൈമാൻ വയലത്ത്, ഐ.എം ജാഫർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

