ദുബൈയിലെ സാമൂഹിക പ്രവർത്തകനായിരുന്ന കെ. കുമാർ നിര്യാതനായി
text_fieldsദുബൈ: എമിറേറ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ കണ്‍വീനറായിരുന്ന തമിഴ്‌നാട് സ്വദേശി കെ. കുമാര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അന്തരിച്ചു. ഭാര്യ ബൃന്ദയുടെ‘ മരണത്തിന്റെ മൂന്നാം ദിവസമാണ് ഭര്‍ത്താവ് കുമാറും മരിച്ചത്. ഇരുവർക്കും 76വയസായിരുന്നു.
ദീർഘകാലത്തെ യു.എ.ഇ പ്രവാസം അവസാനിപ്പിച്ച് കാലിഫോർണിയയിൽ മക്കൾകൊപ്പം കഴിയുകയായിരുന്നു. ദുബൈയിലെ പഴയ ഇന്ത്യന്‍ അസോസിയേഷനെ കൂടുതല്‍ ശ്രദ്ധേയനാക്കിയ മികച്ച സംഘാടകനായിരുന്നു.
കോണ്‍സുലേറ്റില്‍ സഹായം തേടി എത്തുന്നവര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി ആശ്വാസമായി പ്രവര്‍ത്തിച്ചതിന് പിന്നിലെ മുഖമായിരുന്നു കുമാര്‍. മലയാളി സമൂഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായിരിക്കേ പ്രവാസി ഭാരതീയ ദിവസില്‍ കുമാറിനെ ആദരിച്ചിരുന്നു. നിര്യാണത്തില്‍ യു.എ.ഇയിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.