കെ. കരുണാകരൻ കേരളത്തിന്റെ ഏക ലീഡർ -ടി.വി. ചന്ദ്രമോഹൻ
text_fieldsഇൻകാസ് അബൂദബി-തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ
അനുസ്മരണയോഗത്തിൽ ടി.വി. ചന്ദ്രമോഹൻ സംസാരിക്കുന്നു
അബൂദബി: കേരളത്തിൽ ഒരേ ഒരു ലീഡർ മാത്രമേ ആ വിളിക്കർഹനായുണ്ടായിരുന്നുള്ള:വെന്നും അത് കെ. കരുണാകരനാണെന്നും തൃശൂർ ജില്ല യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ പറഞ്ഞു. ഇൻകാസ് അബൂദബി-തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിൽ ക്രിയാത്മകമായ പങ്കുവഹിച്ച ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് ലീഡർ. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കാത്ത അപൂർവം ചില നേതാക്കളിൽ ഒരാൾ. ലീഡറുടെ സ്വതസിദ്ധമായ നർമസംഭാഷണം പല വിമർശനങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഷ്ണു സുനിത പ്രകാശിന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഇൻകാസ് തൃശൂർ ജില്ല പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് ആലിപ്പിരി സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി. യേശുശീലൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറി കെ.എച്ച് താഹിർ, കേന്ദ്രകമ്മിറ്റി സെക്രട്ടറിമാരായ ടി.എം നിസാർ, ടി.എം ഫസലുദീൻ, അബൂദബി സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, വൈസ് പ്രസിഡന്റ് ഷാജഹാൻ ഹൈദരാലി എന്നിവർ സംസാരിച്ചു. ഇൻകാസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് നന്ദി പറഞ്ഞു. ഇൻകാസ് അബൂദബി തൃശൂർ ജില്ല എക്സിക്യൂട്ടീവ് മെംബർമാരായ ഫസൽ റഹ്മാൻ, ലിംഷാദ്, അമർലാൽ പാറക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

