‘ഇനിം’ രാജ്യാന്തര ഷോർട്ട്മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ നിയമിച്ചു
text_fieldsഉമ്മുൽഖുവൈൻ: യു.എ.ഇ ആസ്ഥാനമായ ഇനിം ഫെസ്റ്റ് ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈനുമായി ചേർന്ന് നടത്തുന്ന പ്രഥമ ഇനിം ഇന്റർനാഷനൽ ഷോർട്ട്മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകൻ മെക്കാർട്ടിൻ അധ്യക്ഷനായ ജൂറിയിൽ സംവിധായകൻ എം. പത്മകുമാർ, നടനും സംവിധായകനുമായ സോഹൻ സീനുലാൽ, സംവിധായകൻ സുഗീത്, പ്രശസ്ത ഡിസൈനർ കോളിൻസ് ലിയോഫിൽ, ഇനിം ഫെസ്റ്റ് ബോർഡ് ഡയറക്ടർ ബോണി ജെ. സീനിയർ എന്നിവർ അംഗങ്ങളാണ്. മാർച്ച് 10 ആണ് മത്സരത്തിനുള്ള എൻട്രികൾ അയക്കേണ്ട അവസാന തീയതി.
മികച്ച ഹ്രസ്വചിത്രത്തിന് ബോണി ജൂനിയറിന്റെ പേരിലുള്ള 1,00,024 രൂപയും സർട്ടിഫിക്കറ്റും പ്രത്യേകം രൂപകൽപനചെയ്ത ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്. മികച്ച സംവിധായകൻ, നടൻ, നടി, തിരക്കഥാകൃത്ത്, മ്യൂസിക്, കാമറ, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി മൊത്തം മൂന്നുലക്ഷം രൂപക്ക് മുകളിലുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എൻട്രികൾ Inimfest.com എന്ന വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യാം.
പ്രാഥമിക ജൂറിയുടെ വിലയിരുത്തലിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന 12 ഹ്രസ്വചിത്രങ്ങളാണ് മെക്കാർട്ടിൻ അധ്യക്ഷനായ അവാർഡ് ജൂറി കാണുക. ഏപ്രിൽ ആറിന് ഉമ്മുൽ ഖുവൈനിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. പുരസ്കാരം ലഭിക്കുന്നവ ഉൾെപ്പടെ മികച്ച അഞ്ച് ഹ്രസ്വചിത്രങ്ങൾ അന്ന് പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് inimfest@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, 9645707008 എന്ന നമ്പറിലോ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

