Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂലൈയിലെ വിലകൾ പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറഞ്ഞു

text_fields
bookmark_border
കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ധനവിലയിൽ 60 ശതമാനത്തിലധികം വർധന ഉണ്ടായിരുന്നു
ജൂലൈയിലെ വിലകൾ പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറഞ്ഞു
cancel

ദുബൈ: തുടർച്ചയായ നാല് മാസത്തെ വിലവർധനക്ക്​ ശേഷം, രാജ്യത്ത്​ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. ആഗോള എണ്ണ വിലയിൽ കുറവുവന്ന പശ്ചാത്തലത്തിൽ യു.എ.ഇ ഫ്യുവൽ പ്രൈസ്​ കമ്മിറ്റി രാജ്യത്ത്​ എല്ലാതരം പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്​. 2015ൽ യു.എ.ഇ ‘വിപണി അധിഷ്ഠിത ഇന്ധന വിലനിർണയ രീതി’ സ്വീകരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ പ്രതിമാസ വിലക്കുറവുകളിലൊന്നാണ്​ 2026 ജൂലൈയിലേത്​.

ഫെബ്രുവരി 28-ന് മിഡിലീസ്റ്റിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ, യു.എ.ഇയിലെ ചില്ലറ ഇന്ധനവില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് 60 ശതമാനത്തിലധികം ഉയർന്നു. ജൂൺ മാസത്തിലുടനീളം ആഗോള വിപണിയിൽ എണ്ണവില കുറയുന്ന പ്രവണത കാണിച്ചതോടെ, ജൂലൈയിൽ ഇന്ധനവില കുറയുമെന്ന പ്രതീക്ഷ ശക്തമായിരുന്നു.

ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ

  • സൂപ്പർ 98: ജൂലൈയിൽ ലിറ്ററിന് 3.40 ദിർഹം ആയിരിക്കും (ജൂണിൽ ഇത്​ 3.95 ദിർഹമായിരുന്നു).
  • സ്പെഷൽ 95: ലിറ്ററിന് 3.29 ദിർഹം (ജൂണിൽ 3.83 ദിർഹം)
  • ഇ-പ്ലസ് 91: ലിറ്ററിന്​ 3.21 ദിർഹം (ജൂണിൽ 3.76 ദിർഹം)
  • ഡീസൽ: ലിറ്ററിന് 3.6 ദിർഹം (ജൂണിൽ 4.33 ദിർഹം)
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - July prices announced; Petrol, diesel prices reduced
Next Story