അനധികൃത പക്ഷി വില്‍പ്പനക്കെതിരെ നഗരസഭ
text_fieldsഷാര്‍ജ: ഷാര്‍ജ ജുബൈലിലെ പക്ഷി ചന്ത കേന്ദ്രീകരിച്ച് അനധികൃത വില്‍പ്പന നടക്കുന്നത് തടയാന്‍ നഗരസഭ രംഗത്ത്. യു.എ.ഇക്ക് പുറത്ത് നിന്ന് പക്ഷികളെ കൊണ്ട് വന്ന് കച്ചവട ലൈസന്‍സില്ലാത്തവര്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നഗരസഭ രംഗത്തത്തെിയത്. ആവശ്യക്കാര്‍ ചന്തക്ക് പുറത്ത് വെച്ച് പക്ഷികളെ വില്ക്കുന്നവരെ സമീപിക്കുമ്പോള്‍ അവര്‍ യഥാര്‍ഥ കച്ചവടക്കാരാണെന്ന് ഉറപ്പ് വരുത്തണം. ബില്ല് ആവശ്യപ്പെടണം. അല്ലാത്തപക്ഷം മോഷ്ടിച്ച് കൊണ്ട് വന്നതും ആരോഗ്യ വിഭാഗത്തിെൻറ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായ പക്ഷികളെയായിരിക്കും ലഭിക്കുക. ഇത് നിയമ നടപടികളിലേക്ക് എത്തിച്ചേക്കാം. അനധികൃത കച്ചവടക്കാരെ കുറിച്ച് നിരവധി പരാതികളാണ് നഗരസഭക്ക് ലഭിച്ചിട്ടുള്ളത്.
വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ചന്തക്ക് പുറത്ത് പക്ഷികളെ വില്‍ക്കുന്നത് ജുബൈലിലെ കാഴ്ച്ചയാണ്. ഇത് മറയാക്കിയാണ് അനധികൃത കച്ചവടക്കാരെത്തുന്നത്. യഥാര്‍ഥ കച്ചവടക്കാരുടെ കൂടെ ഇവരും ഇടകലരുന്നതിനാല്‍ തിരിച്ചറിയാന്‍ പ്രയാസം സൃഷ്ടിക്കുന്നു. എന്നാല്‍ അനധികൃത കച്ചവടക്കാരുടെ പക്ഷം ബില്ല് കാണാറില്ല. വീട്ടില്‍ നിന്ന് മോഷ്ടിച്ച പക്ഷിയെ ജുബൈലില്‍ കൊണ്ട് വന്ന് 800 ദിര്‍ഹത്തിന് വിറ്റ ഏഷ്യക്കാരനെതിരെ കേസ് കോടതിയില്‍ നടക്കുകയാണ്. നഗരസഭ, ആരോഗ്യ വിഭാഗം, പരിസ്ഥിതി വിഭാഗങ്ങളുടെ പരിശോധന ജുബൈലില്‍ പതിവായി നടക്കുന്നുണ്ട്. കാഴ്ച്ചബംഗ്ളാവ് പോലെയാണ് ഈ ചന്ത. പക്ഷികള്ക്ക്് പുറമെ മൃഗങ്ങളെയും ഇവിടെ വാങ്ങാന്‍ കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
