ദേശീയഗാനത്തിന് വേറിട്ട അവതരണവുമായി ‘ജോയ്ഫുൾ സിങ്ങേഴ്സ്’
text_fieldsക്വയർ സംഘമായ ‘ദി ജോയ്ഫുൾ സിങ്ങേഴ്സ്’ അംഗങ്ങൾ
ദേശീയഗാനം അവതരിപ്പിക്കുന്നു
ദുബൈ: യു.എ.ഇ ദേശീയദിനത്തിൽ വേറിട്ട രീതിയിൽ ദേശീയഗാനം പാടി അവതരിപ്പിച്ച് കയ്യടി നേടുകയാണ് പ്രമുഖ ക്വയർ സംഘമായ ‘ദി ജോയ്ഫുൾ സിങ്ങേഴ്സ്’. പല ക്വയറുകളിൽ പാടുന്നവരുടെ കൂട്ടായ്മയാണ് ‘ജോയ്ഫുൾ സിങ്ങേഴ്സ്’.
വെസ്റ്റേൺ ഫോർ പാർട്ട്സ് ശൈലിയാണ് ഈശിബിലാദി എന്ന് തുടങ്ങുന്ന ദേശീയഗാനം ഇവർ പാടി അവതരിപ്പിച്ചിരിക്കുന്നത്. 132 പേരടങ്ങുന്നതാണ് ഗായകസംഘം. 88 പേർ പ്രായപൂർത്തിയായവരും 32 കുട്ടികളും ഉൾപ്പെടും.
നാലാഴ്ചകളിലായിട്ടാണ് വോയ്സ് റെക്കോർഡിങ് പൂർത്തിയാക്കിയത്. ഓഡിയോ എൻജിനീയർ ക്രിസ് മനോജ് ആണ് ഗാനത്തിന്റെ ഓഡിയോ മിക്സിങ് ചെയ്തിരിക്കുന്നത്. യു.എസുകാരനായ ഡേവിഡ് വിക്ടറിന്റെതാണ് ബാക്റൗണ്ട് മ്യൂസിക്. തങ്ങൾ ജീവിക്കുന്ന നാടിനോടുള്ള ആദരവും സന്തോഷവും സംഗീതത്തിലൂടെ ഉയർത്തിപ്പിടിക്കുകയാണ് വിത്യസ്തമായ രീതിൽ ദേശീയഗാനാലാപനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്വയർ ഡയറക്ടർ ഡേവിഡ് അനൂപ് പറഞ്ഞു.
കഴിഞ്ഞവർഷം ഷാർജ സി.എസ്.ഐ പള്ളിയിൽ കനിവ് എന്ന പേരിൽ കാൻസർ ചികിത്സാ സഹായം സമാഹരിക്കാനായി ഇവർ നടത്തിയ സംഗീതസന്ധ്യ ഏറെ ശ്രദ്ധനേടിയിരുന്നു.കൂടാതെ ദുബൈ സി.എസ്.ഐ പള്ളിയുടെ സുവർണജൂബിലിയോടനുബന്ധിച്ചും സംഘം സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

