ജോയ്ഫുൾ സിങ്ങേഴ്സ് ക്രിസ്മസ് ഗാനവിരുന്ന് ശ്രദ്ധേയമായി
text_fieldsജോയ്ഫുൾ സിങ്ങേഴ്സ് ജബൽ അലിയിലെ ക്രിസ്ത്യൻ ചർച്ചിൽ നടത്തിയ ക്രിസ്മസ്
സംഗീതവിരുന്ന്
ദുബൈ: പ്രമുഖ ഗായകസംഘമായ ജോയ്ഫുൾ സിങ്ങേഴ്സ് (ജെ.എഫ്.എസ്) ജബൽ അലിയിലെ ക്രിസ്ത്യൻ ചർച്ചിൽ നടത്തിയ ക്രിസ്മസ് സംഗീതവിരുന്ന് ശ്രദ്ധനേടി. 700ലേറെ പേര് പരിപാടിയിൽ പങ്കെടുത്തു.
2023 ജനുവരിയിൽ ഡേവിഡ് അനുഷിന്റെ നേതൃത്വത്തിലാണ് ജെ.എഫ്.എസ് രൂപവത്കരിക്കപ്പെട്ടത്. 2023 മേയിലായിരുന്നു ആദ്യ സംഗീതപരിപാടി. ഡിസംബറിൽ ആദ്യ ക്രിസ്മസ് കൺസേർട്ടും സംഘടിപ്പിച്ചു.
ഈ വർഷത്തെ ക്രിസ്മസ് കൺസേർട്ടിൽ 12 ഗാനങ്ങളാണ് അവതരിപ്പിച്ചത്; ഒമ്പത് ഇംഗ്ലീഷ് ഗാനങ്ങളും രണ്ട് മലയാളം ഗാനങ്ങളും.
145ലധികം ഗായകരുള്ള ഗായകസംഘം സോളോ, ഡ്യുവറ്റ്, ഒക്ടറ്റ് എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന അവതരണങ്ങളിലൂടെയാണ് ശ്രദ്ധനേടുന്നത്. കോംഗാസ്, ഷേക്കർ, ബേസ്ഗിറ്റാർ, ലീഡ്ഗിറ്റാർ, ഡ്രംസ്, കീബോർഡ്സ്, ക്ലാവെ എന്നിവയടങ്ങിയ ലൈവ്ബാൻഡിന്റെ പിന്നണിയോടെയാണ് ഗാനങ്ങൾ അവതരിപ്പിക്കാറ്. യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് സംഘം നടത്തിയ ദേശീയഗാനാലാപനവും ഏറെ പ്രശംസ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

