ജോയ്ആലുക്കാസ് ഷോറൂം മുഹൈസിന ലുലു വില്ലേജിൽ തുറന്നു
text_fieldsദുബൈ: ദുബൈ വ്യവസായ മേഖലയിൽ ജോയ് ആലുക്കാസ് രണ്ടു ജ്വല്ലറി ഷോറൂമുകൾ തുടങ്ങി. മുഹൈസിന ലുലു വില്ലേജിൽ ഷോറൂം യു.എ.ഇ ജോയ് ആലുക്കാസ് ഡയറക്ടർ ജാസ്സിം മുഹമ്മദ് ഇബ്രാഹിം അൽഹസാവി അൽത്താമിമി, ഇത്തിസലാത്ത്് സർക്കാർ,വി.വി.െഎ.പി വിഭാഗം ദുബൈ മേഖലാ വൈസ് പ്രസിഡൻറ് മുസ്തഫ മുഹമ്മദ് അൽഷരീഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജോയ്ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസിെൻറ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവുകൾക്കൊപ്പം ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ മേരി ആൻറണി, ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ഡയറക്ടർ ആൻറണി ജോസ് തുടങ്ങിയവരും പങ്കെടുത്തു.
2017ൽ യു.എസ്.എയിൽ മൂന്ന്, സൗദി അറേബ്യയിൽ ഒന്ന്, ഇന്ത്യയിൽ അഞ്ച് എന്നിങ്ങനെ തുടരുന്ന ഷോറും ഉദ്ഘാടന പദ്ധതിയിയുടെ ഭാഗമായാണ് യു എ ഇയിലും പുതിയ ഷോറൂമുകൾ തുറക്കുന്നത്. നടപ്പുവർഷത്തിൽ കാനഡ, ആസ്േട്രലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും ഗ്രൂപ്പിനു പദ്ധതിയുണ്ട്. പുതിയ ഷോറൂമിെൻറ ഉദ്ഘാടനത്തോടെ 14 രാജ്യങ്ങളിലായി ഗ്രൂപ്പിന് 130 ഷോറൂമുകളായി.സ്വർണ്ണ, വജ്ര, രത്ന, പ്ലാറ്റിനം, മുത്ത് ആഭരണവിഭാഗങ്ങളിലായി ദശലക്ഷത്തിലേറെ വരുന്ന കളക്ഷനാണ് ജോയ്ആലുക്കാസ് ലുലു വില്ലേജ് ഷോറൂം കാഴ്ച വെയ്ക്കുന്നതെന്ന് ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
