ദുബൈ റണ്ണിൽ ഭാഗമായി ജോയ് ആലുക്കാസ് ഗ്രൂപ്
text_fieldsദുബൈ റണ്ണിൽ പങ്കെടുത്ത ജോയ് ആലുക്കാസ് ടീം അംഗങ്ങൾ
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബൈ റണ്ണിൽ പങ്കെടുത്ത് ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. ഗ്രൂപ്പിന്റെ നിരവധി ജീവനക്കാർ അടങ്ങുന്ന ടീമാണ് ദുബൈ റണ്ണിന്റെ ഭാഗമായത്.
ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് ഡയറക്ടർ സോണിയ ആലുക്കാസ് ടീം അംഗങ്ങൾക്കൊപ്പം ദുബൈയുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ ആയിരക്കണക്കിന് ഓട്ടക്കാർക്കൊപ്പം പങ്കുചേർന്നു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ദുബൈ റണ്ണിൽ പങ്കെടുത്തതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
ജോയ് ആലുക്കാസിന് 12 രാജ്യങ്ങളിലായി 190ലധികം ഷോറൂമുകളുണ്ട്. അതിൽ 30 ഷോറൂമുകൾ യു.എ.ഇയിലെ പ്രധാനമായ ലൊക്കേഷനുകളിലാണ് പ്രവർത്തിക്കുന്നത്.
ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ദുബൈ റൺ പോലുള്ള യു.എ.ഇ ഭരണാധികാരികൾ ആവിഷ്കരിച്ച പരിപാടികളെ പിന്തുണക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
‘ആരോഗ്യ സംരക്ഷണവും സാമൂഹിക നന്മയും ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കൂടി ലക്ഷ്യങ്ങളാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ തുടർന്നും ഞങ്ങളുടെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

