ഈദ് അല്‍ ഇത്തിഹാദ്; സന്തോഷം നിറച്ച് ‘ജോയ് ഓഫ് നാഷൻ’
text_fieldsറാക് മനാർ മാളില്‍ നടന്ന ‘ജോയ് ഓഫ് നാഷന്’ യു.എ.ഇ
ദേശീയ ദിനാഘോഷ ചടങ്ങിൽ നിന്ന്
റാസല്‍ഖൈമ: രാജ്യം 53ാമത് ദേശീയ ദിനാഘോഷ നിറവിലേക്ക് പ്രവേശിക്കവേ ഉല്ലാസത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളും നല്കി റാസൽഖൈമയിൽ ‘ജോയ് ഓഫ് നാഷൻ’.
കമ്യൂണിറ്റി പ്രൊട്ടക്ഷന്‍, മീഡിയ ആൻഡ് പബ്ലിക്കേഷന്‍സ് വകുപ്പുകളുടെ നേതൃത്വത്തിൽ മനാർ മാളിൽ നടന്ന റാക് പൊലീസിന്റെ പ്രത്യേക ആഘോഷ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷം നിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയതെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ ഔദ് പറഞ്ഞു.
റാക് പൊലീസ് മ്യൂസിക് ബാന്‍ഡ് പ്രകടനങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍, ദേശീയ ദിനാഘോഷ സന്തോഷം പ്രകടിപ്പിക്കുന്ന ഫോട്ടോകള്‍ക്കുള്ള ഹാഷ് ടാഗ് തുടങ്ങിയവ ഉൾപ്പെട്ട പരിപാടിയില്‍ സ്ത്രീകളും കുട്ടികളും പങ്കാളികളായി.ചടങ്ങിൽ വിജയികളെ ആദരിക്കുകയും ബമ്പര്‍ സമ്മാനം, ഫുഡ്, ക്രൂയിസ്, ഉംറ-വിനോദ യാത്ര വൗച്ചറുകള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങിയവ വിതരണം ചെയ്തു.

