ജോയി അറക്കലിന്‍റെ മരണം ആത്മഹത്യ തന്നെ -ദുബൈ പൊലീസ്
text_fieldsദുബൈ: വ്യവസായ പ്രമുഖൻ ജോയി അറക്കലിന്‍റെ മരണം ആത്മഹത്യയാണെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ബിസിനസ് ബേയ ിലെ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്ന് ചാടിയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. എന്നാൽ മരണത്തിനു പിന്നിൽ ഏതെങ ്കിലും തരത്തിലുള്ള ക്രിമിനൽ ഗൂഢാലോചനകൾ ഇല്ലായെന്നും പൊലീസ് അറിയിച്ചു.
എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്നോവ റിഫൈനറീസ് എന്ന സ്ഥാപനത്തിെൻറ എം.ഡിയായിരുന്ന ജോയിയുടെ മരണം ഈ മാസം 23നാണ് സംഭവിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും ബർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ലാ ഖദീം ബിൻ സുറൂർ വ്യക്തമാക്കി.
അതിനിടെ, ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ലോക്ഡൗണും വിമാന വിലക്കും നിലനിൽക്കുന്നതിനാൽ പ്രത്യേക എയർ ആംബുലൻസ് ചാർട്ടർ ചെയ്ത് എത്തിക്കാനാണ് തീരുമാനം. ഇതിന് ഇന്ത്യൻ അഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
ജോയിയുടെ ഭാര്യക്കും മക്കൾക്കും അതേ വിമാനത്തിൽ അനുഗമിക്കാനും അനുമതിയുണ്ട്. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ കൂടി അംഗീകാരം ലഭിച്ചാലുടൻ വിമാനം പുറപ്പെടുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
