ജോയ് അറക്കലിെൻറ മൃതദേഹം പ്രത്യേക വിമാനത്തിൽ കൊണ്ടുപോകും
text_fieldsദുബൈ: ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി ഗൾഫ് മേഖലയിൽ നിന്ന് ഒരു വിമാനം യാത്രക്കാരുമായി ഇന്ത്യയിലേക് ക് എത്തുന്നു. കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ പ്രത്യേക അനുമതിയോടെയാണ് ദുബൈയിൽ നിന്ന് കോഴിക്കോേട്ട ക്ക് ചാർേട്ടഡ് വിമാനം പുറപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിെൻറ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രത്യേക അനുമതി നൽകിയത്.
മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യ സെലിൻ, മകൻ അരുൺ, മകൾ ആഷ്ലിൻ എന്നിവർക്കും യാത്ര ചെയ്യാം. ദുബൈയിൽ നിന്ന് കോഴിക്കോേട്ടക്കാണ് വിമാനം എത്തുക.ഇതിനു പുറമെ നോട്ടിങ്ഹാമിൽ നിന്ന് പ്രസാദാസ് എളിംബനും കുടുംബത്തിനും ഭാര്യ സോണിയ, മകൾ അനുഷ്ക എന്നിവർക്കൊപ്പം നാട്ടിലേക്ക് പറക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കാൻസർ ചികിത്സയിലാണ് പ്രസാദാസ്.
കോഴിക്കോട് എം.പി എം.കെ രാഘവൻ, വ്യവസായ പ്രമുഖൻ എലൈറ്റ് ഗ്രൂപ്പ് എം.ഡി ആർ. ഹരികുമാർ, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ലോക കേരള സഭാംഗം അഡ്വ. ഹാഷിക് ടി.കെ തുടങ്ങിയവരുടെ ശ്രമഫലമായാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജഷൻ സർട്ടിഫിക്കറ്റ് നേടാനായത്. വിദേശകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയം എന്നിവയുടെ അനുമതിയുണ്ടെങ്കിൽ ഇവരെ കൊണ്ടുവരുന്നതിന് തടസമില്ല എന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം വിദേശകാര്യ വിഭാഗം ഡയറക്ടർ (ഇമിഗ്രേഷൻ) സുമന്ത് സിങ് ഒപ്പുവെച്ച അനുമതി പത്രത്തിൽ പറയുന്നു. ജോയ് അറക്കലിെൻറ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി എംബാമിങ് ഉൾപ്പെട്ട നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
