32 കിലോ സ്വർണവും അഞ്ച് ബി.എം.ഡബ്ലിയു കാറും നേടാൻ അവസരമൊരുക്കി ജോയ് ആലുക്കാസ്
text_fieldsദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബൈ ഗോൾഡ് ആൻറ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ച് ഒരുക്കുന്ന ഗംഭീര സമ്മാന പദ്ധതിയിലൂടെ 32 കിലോ സ്വർണവും അഞ്ച് ബി.എം.ഡബ്ലിയു കാറും നേടാൻ അവസരമൊരുക്കി ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ്. ഫെബ്രുവരി രണ്ടു വരെ ജോയ് ആലുക്കാസ് ഗ്രൂപ്പിെൻറ യു.എ.ഇയിലെ ശാഖകളിൽ നിന്ന് അഞ്ഞൂറ് ദിർഹമിന് സ്വർണവും വജ്രാഭരണങ്ങളും വാങ്ങുന്നവർക്ക് ഡി.എസ്.എഫ്^ ഡി.ജി.ജെ.ജി സമ്മാനപദ്ധതിയിൽ പെങ്കടുക്കുന്നതിന് കൂപ്പണുകൾ ലഭിക്കും. ദിവസേന നാലു പേർക്ക് കാൽ കിലോ വീതം സ്വർണം സമ്മാനം ലഭിക്കും. ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നു വരെ ആറു പേർക്ക് നൂറുഗ്രാം സ്വർണം നൽകും.
ഫെബ്രുവരി രണ്ടിന് നടത്തുന്ന നറുക്കെടുപ്പിലെ വിജയിക്ക് ഒരു കിലോ സ്വർണവും. ആറു പേർക്ക് 65 ഇഞ്ച് സാംസങ് സ്മാർട്ട് ടി.വി നേടാനും അവസരമുണ്ട്. ഇതിനു പുറമെ വജ്രാഭരണം വാങ്ങുന്നവർക്ക് പ്രത്യേകമായി നറുക്കെടുപ്പിൽ അഞ്ച് ബി.എം.ഡബ്ലിയു കാറുകൾ നേടാനാവും. സ്വർണ^വജ്ര വിഭാഗങ്ങളിൽ പ്രത്യേക സമ്മാന പദ്ധതി പ്രഖ്യാപിച്ചത് ഇൗ ആഘോഷ വേളക്ക് കൂടുതൽ തിളക്കം പകരുമെന്നും ഉപഭോക്താക്കളുടെ സന്തോഷവും സംതൃപ്തിയും വർധിപ്പിക്കാൻ ഇൗ കാലയളവിൽ മനോഹരമായ ആഭരണശേഖരങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
