Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകമെമ്പാടുമുള്ള...

ലോകമെമ്പാടുമുള്ള ഷോറൂമുകളിൽ രക്തദാന ക്യാമ്പ്​ സംഘടിപ്പിച്ച് ജോയ് ആലുക്കാസ്

text_fields
bookmark_border
ലോകമെമ്പാടുമുള്ള ഷോറൂമുകളിൽ രക്തദാന ക്യാമ്പ്​ സംഘടിപ്പിച്ച് ജോയ് ആലുക്കാസ്
cancel
camera_alt

ദുബൈ ഷോറൂമിൽ​ ജോയ്​ ആലുക്കാസ്​ നടത്തിയ രക്​തദാന ക്യാമ്പ്​

ദുബൈ: പ്രമുഖ ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ലോക രക്തദാന ദിനത്തോടനുബന്ധിച്ച് തങ്ങളുടെ ആഗോള ഷോറൂമുകളിൽ രക്തദാന ക്യാമ്പ്​ സംഘടിപ്പിച്ചു. 20 വർഷത്തിലേറെയായി ഗ്രൂപ്​ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.ഇന്ത്യ, യു.എ.ഇ, മറ്റ് ജി.സി.സി രാജ്യങ്ങൾ, സിംഗപ്പൂർ, യു.എസ്.എ എന്നിവിടങ്ങളിലെ ജോയ് ആലുക്കാസ് ജീവനക്കാരും പൊതുജനങ്ങളും ക്യാമ്പുകളിൽ പങ്കെടുത്തു. ദുബൈയിൽ ‘ദുബൈ ബ്ലഡ് ഡൊണേഷൻ സെന്‍ററു’മായി സഹകരിച്ചാണ് ക്യാമ്പ്​ നടത്തിയത്.

2004 മുതൽ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ജോയ് ആലുക്കാസ് ഗ്രൂപ്​, രക്തദാന ക്യാംപുകൾ നടത്തുന്നുണ്ട്. ഇതുവരെ ലോകമെമ്പാടുമായി 190ലധികം ക്യാമ്പുകളിലൂടെ 4,300ലേറെ യൂനിറ്റ് രക്തവും പ്ലേറ്റ്‌ലെറ്റും ശേഖരിച്ചു കഴിഞ്ഞു. ബിസിനസ് വിജയങ്ങൾക്കൊപ്പം സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ജോയ് ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ജീവനക്കാരുടെ കൂട്ടായ പ്രവർത്തനം ജീവനുകൾ രക്ഷിക്കാനും ആരോഗ്യകരമായ ഭാവി കെട്ടിപ്പടുക്കാനും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Joy Alukkas organizes blood donation camps at showrooms around the world
Next Story