ജോയ് ആലുക്കാസിൽ ‘ജുവൽസ് ഓഫ് ജോയ്’ സമ്മർ ഓഫർ
text_fieldsദുബൈ: പ്രമുഖ ആഭരണ ബ്രാൻഡായ ജോയ് ആലുക്കാസ് ‘ജുവൽസ് ഓഫ് ജോയ്’ എന്ന പേരിൽ പുതിയ സമ്മർ ക്യാമ്പയ്ൻ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് വേനൽക്കാലം ആഘോഷിക്കാൻ അനുയോജ്യമായ ഓഫറുകളോടെയാണ് ക്യാമ്പയ്ൻ രൂപകൽപന ചെയ്തിരിക്കുന്നത്. ആഗസ്റ്റ് ഒന്നു മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ഈ സമ്മർ ക്യാമ്പയ്ൻ മൂല്യം, വൈവിധ്യം, മികവ് എന്നിവയുടെ സംയോജനമാണെന്ന് അധികൃതർ അറിയിച്ചു.
1.99 ശതമാനം മുതൽ പണിക്കൂലിയിൽ ലഭ്യമായ മാലകൾ, വളകൾ, സ്വർണ്ണത്തിൽ മികച്ച മൂല്യത്തോടെ നിക്ഷേപിക്കാനുള്ള അപൂർവ അവസരം, 4,000 ദിർഹം വിലമതിക്കുന്ന വജ്രാഭരണങ്ങൾ/രത്‌നാഭരണങ്ങൾ അല്ലെങ്കിൽ 25,000 ദിർഹം വിലയുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ 200 ദിർഹം ക്യാഷ് വൗച്ചർ എന്നിവയാണ് ഓഫറിലൂടെ ലഭിക്കുക. യു.എ.ഇയ്ക്ക് പുറമെ ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലും ഇതേ ക്യാമ്പയ്ൻ ആരംഭിച്ചിട്ടുണ്ട്.
ജോയ് ആലുക്കാസിന്‍റെ എല്ലാ ക്യാമ്പയ്‌നുകളും ഉപഭോക്തൃകേന്ദ്രിതമാണ്. ‘ജുവൽസ് ഓഫ് ജോയ്’ മുഖേന, ഉപഭോക്താക്കൾക്ക് സന്തോഷകരവും ലാഭകരവുമായ ഷോപ്പിങ് അനുഭവം ഒരുക്കാനാണ് ഞങ്ങളുടെ ശ്രമമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

