അഡ്വാൻസ് ബുക്കിങ് ഓഫർ പ്രഖ്യാപിച്ച് ജോയ് ആലുക്കാസ്
text_fieldsദുബൈ: ഈ ഉത്സവ സീസണിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് ഉറപ്പാക്കാൻ ജോയ് ആലുക്കാസ് 10 ശതമാനം അഡ്വാൻസ് പ്രീ ബുക്കിങ് ഓഫർ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 20വരെ സാധുതയുള്ള ഓഫറുനസരിച്ച്, 10 ശതമാനം തുക മാത്രം മുൻകൂറായി നൽകി ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്യാൻ സാധിക്കും. സൗകര്യം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് ഇരട്ട നേട്ടമാണ് വാഗ്ദാനം ചെയ്യുന്നത്. സ്വർണ വില ഉയരുകയാണെങ്കിൽ, ബുക്ക് ചെയ്ത സമയത്തുള്ള കുറഞ്ഞ നിരക്കിൽത്തന്നെ സ്വർണം ലഭ്യമാകും. വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യവും ഉപഭോക്താവിന് ലഭ്യമാകും.
അതിനാൽത്തന്നെ വിവാഹങ്ങൾക്കോ ഉത്സവസമ്മാനങ്ങൾക്കോ ദീർഘകാല നിക്ഷേപത്തിനോ സ്വർണം വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഇത് ഏറെ അനുയോജ്യമായ അവസരമായി മാറും. ജോയ് ആലുക്കാസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് ഓൺലൈനിൽ ആദ്യത്തെ മുൻകൂർ ബുക്കിങ് നടത്തുന്ന ഉപയോക്താക്കൾക്ക് 250 ദിർഹമിന്റെ ഡയമണ്ട് ഗിഫ്റ്റ് വൗച്ചറും ലഭിക്കും. ഉപഭോക്താക്കൾക്ക് ആത്മവിശ്വാസത്തോടെ ഷോപ്പിങ് നടത്താനുള്ള ഏറ്റവും സൗകര്യപ്രദമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനാണ് ബ്രാൻഡ് എപ്പോഴും പരിശ്രമിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലൂക്കാസ് പറഞ്ഞു. പരിമിത സമയത്തെ ഓഫർ യു.എ.ഇയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

