Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു​വ​ത്വ​ത്തി​ന്...

യു​വ​ത്വ​ത്തി​ന് ‘യു​വ’ ശേ​ഖ​ര​വു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്

text_fields
bookmark_border
യു​വ​ത്വ​ത്തി​ന് ‘യു​വ’ ശേ​ഖ​ര​വു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്
cancel

ദു​ബൈ: വി​ശേ​ഷാ​വ​സ​ര​ങ്ങ​ൾ​ക്കി​ണ​ങ്ങു​ന്ന കാ​ലാ​നു​സൃ​ത​മാ​യ ആ​ഭ​ര​ണ​ങ്ങ​ള്‍ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​തി​ല്‍ പ്ര​ശ​സ്ത​മാ​യ ജോ​യ് ആ​ലു​ക്കാ​സ് യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ‘യു​വ’ ശേ​ഖ​രം അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ സ്വ​ന്തം ശൈ​ലി​യു​ടെ പ്ര​തി​ഫ​ല​നം തേ​ടു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് ‘യു​വ’ ശേ​ഖ​രം.

ആ​ക​ര്‍ഷ​ക​മാ​യ ജ്യാ​മി​തീ​യ ക​ലാ​രൂ​പ​ങ്ങ​ളാ​ണ് യു​വ ഡി​സൈ​നി​ന്‍റെ പ്ര​ചോ​ദ​നം. രേ​ഖീ​യ വ​ര​ക​ളു​മാ​യി സം​യോ​ജി​പ്പി​ക്കാ​ന്‍ ആ​കൃ​തി​ക​ളും ഐ​ക്ക​ണു​ക​ളും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത യു​വ ശേ​ഖ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​റ്റ് മ​ദ​ര്‍ ഓ​ഫ് പേ​ള്‍, ഗ്രീ​ന്‍ മ​ലാ​ഖൈ​റ്റ് തു​ട​ങ്ങി​യ ക​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് 18 കാ​ര​റ്റി​ല്‍ ഈ ​സ്വ​ർ​ണ ശേ​ഖ​രം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​വി​ധ്യ​മാ​ര്‍ന്ന ഗു​ണ​ങ്ങ​ളു​ള്ള മ​ദ​ര്‍ ഓ​ഫ് പേ​ള്‍ മോ​ള​സ്ക് ഷെ​ല്ലു​ക​ള്‍ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​ന്ത​രി​ക പാ​ളി​യി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. സൗ​ന്ദ​ര്യ​ത്തി​നും മെ​റ്റാ​ഫി​സി​ക്ക​ല്‍ ഗു​ണ​ങ്ങ​ള്‍ക്കും പേ​രു​കേ​ട്ട, പ​ഴ​ക്ക​മു​ള്ള ര​ത്ന​മാ​ണ് ഗ്രീ​ന്‍ മ​ലാ​ഖൈ​റ്റ്.

‘യു​വ’ ശേ​ഖ​രം ദി​വ​സ​വും ധ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ലൈ​റ്റ് വെ​യ്റ്റ് ആ​ഭ​ര​ണ ശേ​ഖ​ര​മാ​ണ്. സാ​യാ​ഹ്ന​ങ്ങ​ളി​ലെ പ്ര​ത്യേ​ക മു​ഹൂ​ര്‍ത്ത​ങ്ങ​ളി​ലും വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഇ​ഷ്ട വ​സ്ത്ര​ങ്ങ​ള്‍ക്കി​ണ​ങ്ങു​ന്ന രീ​തി​യി​ല്‍ ആ​ഭ​ര​ണ ശേ​ഖ​രം തി​ര​ഞ്ഞെ​ടു​ക്കാം.

പു​തു​കാ​ല​ത്തെ ട്രെ​ന്‍ഡി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന, ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ള്‍ക്കു​വേ​ണ്ടി​യാ​ണ് യു​വ ശേ​ഖ​രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ലോ​ഞ്ചി​ങ് നി​ർ​വ​ഹി​ച്ച്​ ജോ​യ് ആ​ലു​ക്കാ​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. അ​വ​രു​ടെ ഫാ​ഷ​ന്‍ മോ​ഹ​ങ്ങ​ള്‍ ല​ളി​ത​വും സു​ന്ദ​ര​വു​മാ​ണ്. ഈ ​ആ​ഗ്ര​ഹ​ങ്ങ​ളോ​ട് യോ​ജി​ക്കു​ന്ന ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളാ​ണ് അ​വ​ര്‍ തി​ര​യു​ന്ന​ത്. ഓ​ഫി​സി​ലെ ഒ​രു ദി​വ​സ​മാ​യാ​ലും സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഒ​ത്തു​കൂ​ടു​ന്ന വേ​ള​യാ​യാ​ലും ഈ ​ഡി​സൈ​നു​ക​ള്‍ വൈ​വി​ധ്യ​ത​യും മ​നോ​ഹാ​രി​ത​യും സ​മ്മാ​നി​ക്കു​മെ​ന്നും ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് വ്യ​ക്ത​മാ​ക്കി. യു​വ​ത്വ​ത്തി​ന് പ്രാ​പ്യ​മാ​യ നി​ര​ക്കി​ലാ​യി​രി​ക്കും ല​ഭ്യ​മാ​വു​ക. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഇ​ഷ്ടാ​നു​സ​ര​ണം ഡി​സൈ​നു​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന നി​ല​യി​ല്‍ ഈ ​ശേ​ഖ​രം വി​വി​ധ ഷോ​റൂ​മു​ക​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukasyuva collections
News Summary - Joy Alukas with 'Yuva' Shekhara for Youth
Next Story