ദീപാവലി ഓഫറുമായി ജോയ് ആലുക്കാസ്
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക ഓഫറുകള്‍ അവതരിപ്പിച്ച് ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. ഒക്ടോബര്‍ 20 വരെ യു.എ.ഇയിലെ ഷോറൂമുകളില്‍ നിന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് 24കാരറ്റ് ഗോള്‍ഡ് ബാര്‍, ലക്ഷ്മി ദേവി വിഗ്രഹം, കാഷ് വൗച്ചറുകള്‍ എന്നിവ സമ്മാനം.
4500 ദിര്‍ഹമിന് ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിവ വാങ്ങുന്നവർക്ക് 500 മില്ലിഗ്രാമിന്റെ 24കാരറ്റ് ഗോള്‍ഡ് ബാര്‍ സമ്മാനം. 8000 ദിര്‍ഹത്തിന്റെ ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍, 30,000 ദിര്‍ഹമിന്റെ സ്വര്‍ണാഭരണ വാങ്ങലുകള്‍ക്ക് ഒരു ഗ്രാമിന്റെ 24 കാരറ്റ് ഗോള്‍ഡ് ബാര്‍ അല്ലെങ്കില്‍ ലക്ഷ്മി വിഗ്രഹം സമ്മാനം. 60,000 ദിര്‍ഹമിന്റെ ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ വാങ്ങുന്നവര്‍ക്ക് 10 ഗ്രാമിന്റെ 24കാരറ്റ് ഗോള്‍ഡ് ബാറും ലഭിക്കും.
3000 ദിര്‍ഹമിന്റെ ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ പര്‍ച്ചേസുകള്‍ക്ക് 100 ദിര്‍ഹം കാഷ് വൗച്ചറുമുണ്ട്. കൂടാതെ മറ്റനേകം ഓഫറുകളും ദീപാവലിയുടെ ഭാഗമായി ഷോറൂമുകളില്‍ ലഭ്യമാകും. കൂടാതെ, പണിക്കൂലിയില്ലാതെ എട്ട് ഗ്രാം സ്വര്‍ണ നാണയങ്ങള്‍ വാങ്ങാനും മൂല്യത്തില്‍ കുറവില്ലാതെ പഴയ സ്വര്‍ണം മാറ്റിവാങ്ങാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഡയമണ്ട്, ഗോള്‍ഡ് ആഭരണങ്ങളുടെ വിപുല ശേഖരമാണ് ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ഒരുക്കിയത്.
ദൈനംദിന ഉപയോഗങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കും അനുയോജ്യമായ വിവിഡ്, സ്പ്രിങ്, ബെല്ല ഡയമണ്ട് എന്നിവക്ക് പുറമെ അപൂര്‍വ, വേദ, സീതാ കല്യാണം, കൃഷ്ണലീല തുടങ്ങിയ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്. ദീപാവലി ഉത്സവത്തില്‍ യു.എ.ഇ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക ഓഫറുകള്‍ നല്കാന് കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ജോയ്ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

