ഡയമണ്ട് ഫെസ്റ്റുമായി ജോയ് ആലുക്കാസ്
text_fieldsദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഡയമണ്ട് ഫെസ്റ്റ് പ്രമോഷന് പ്രഖ്യാപിച്ചു. യു.എ.ഇ, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഡിസംബര്‍ ആറു മുതല്‍ ജനുവരി അഞ്ചുവരെ നടക്കുന്ന ഡയമണ്ട് ഫെസ്റ്റിൽ ഉപഭോക്താക്കള്‍ക്ക് മികച്ച സമ്മാനങ്ങള്‍ നേടാൻ അവസരം നല്കുന്നു.
5000 ദിര്‍ഹത്തിനും അതിനുമുകളിലും വിലയുള്ള ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം 22കെ സ്വര്‍ണ നാണയം ലഭിക്കും. 3000 ദിര്‍ഹത്തിന് മുകളിലുള്ള ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 0.5 ഗ്രാം 22കെ സ്വര്‍ണ നാണയമാണ് സമ്മാനം. കൂടാതെ, പഴയ സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും എക്സ്ചേഞ്ചുകളില്‍ 100 ശതമാനം മൂല്യവും ലഭിക്കും.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ 30ാം എഡിഷൻ ആഘോഷത്തിന്റെ ഭാഗമായി ഓരോ പര്‍ച്ചേസിലൂടെയും ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഗ്രാന്റ് പ്രൈസായ 15 ലക്ഷം ദിര്‍ഹം സ്വര്‍ണം വരെ സമ്മാനമായി നേടാനും അവസരമുണ്ട്. ദുബൈയിലെ ജോയ് ആലുക്കാസിന്റെ മുഴുവൻ ഔട്ട്ലറ്റുകളിലും ഓഫർ ലഭ്യമാണ്. ബ്രാന്‍ഡിന്റെ ജനപ്രിയമേറിയ ‘പ്രൈഡ്’ ഡയമണ്ട് ശേഖരത്തില്‍ ആകര്‍ഷകമായ ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് മികച്ച ഓഫറുകളുമായി ജോയ് ആലുക്കാസ് ഡയമണ്ട് ഫെസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

