ദുബൈ റണ്ണിൽ പങ്കെടുത്ത് ജോയ് ആലുക്കാസ് ജീവനക്കാർ
text_fieldsദുബൈ റണ്ണിൽ പങ്കെടുക്കുന്ന ജോയ് ആലുക്കാസ് ഗ്രൂപ് ജീവനക്കാർ
ദുബൈ: ഒരു മാസം നീളുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിച്ച് ഞായറാഴ്ച നടന്ന ദുബൈ റണ്ണിൽ സജീവമായി പങ്കെടുത്ത് ജോയ് ആലുക്കാസ് ഗ്രൂപ് ജീവനക്കാർ. ആരോഗ്യത്തിനും ശാരീരികക്ഷമതക്കും വേണ്ടിയുള്ള ജോയ് ആലുക്കാസിന്റെ അചഞ്ചലമായ പ്രതിബദ്ധത വിളിച്ചോതുന്നതാണ് ദുബൈ റണ്ണിലെ ജീവനക്കാരുടെ പങ്കാളിത്തമെന്ന് മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുതിർന്ന മാനേജ്മെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥാപനത്തിലെ ഭൂരിഭാഗം ജീവനക്കാരും ദുബൈ റണ്ണിന്റെ ഭാഗമായി. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുകയെന്നതാണ് ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ സന്ദേശം. ശാരീരികക്ഷമത, ഐക്യബോധം എന്നിവ ആഘോഷിക്കാൻ സമൂഹങ്ങളെ ഒന്നിപ്പിക്കുകയാണ് ദുബൈ റണ്ണിന്റെ ലക്ഷ്യം. ഇത്തരമൊരു ഉദ്യമത്തിൽ പങ്കെടുക്കാനായതിൽ അഭിമാനിക്കുന്നതായി ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

