'ഗൾഫ് മാധ്യമം';ജോയ് ആലുക്കാസ് നൊസ്റ്റാൾജിക് ഓണം: വിജയികളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: ഓണാഘോഷത്തിന് സന്തോഷം പകരാൻ 'ഗൾഫ് മാധ്യമം' ഒരുക്കിയ 'നൊസ്റ്റാൾജിക് ഓണം ജോയ്ഫുൾ മെമ്മറീസ്' മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. 'ഗൾഫ് മാധ്യമ'ത്തിന്‍റെ വിവിധ ജി.സി.സികളിലെ സമൂഹമാധ്യമ പേജുകളിലൂടെ നടത്തിയ മത്സരത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ആറ് ഗൾഫ് രാജ്യങ്ങളിൽനിന്ന് 21 പേരെ വിജയികളായി തിരഞ്ഞെടുത്തു. ഇവർക്ക് നാല് ഗ്രാം വീതം സ്വർണനാണയം സമ്മാനമായി നൽകും.
ഓണസദ്യ, കുടുംബങ്ങളുടെ കൂടിച്ചേരൽ, പൂക്കളം, യാത്രകൾ, കലാകായിക പരിപാടികൾ, പാചകം, ഷോപ്പിങ് തുടങ്ങിയവയെല്ലാമാണ് സമൂഹമാധ്യമങ്ങളിലൂടെ വായനക്കാർ പങ്കുവെച്ചത്.
ഗൾഫിൽനിന്ന് അവധിക്കാലത്ത് നാട്ടിലെത്തിയവരും പങ്കെടുത്തിരുന്നു. ചിത്രങ്ങൾക്ക് പുറമെ കുറിപ്പുകളും വിഡിയോയും അയച്ചവരുമുണ്ട്. ജോയ് ആലുക്കാസ് ഷോറൂമുകളിൽ വെച്ച് സമ്മാനം കൈമാറും.
ഇവർ വിജയികൾ
യു.എ.ഇ: റോഷിൻ കുര്യൻ, റഫീഖ് സിദ്ദീഖ്, ഫഹ്മിദ ഷാഫി, രശ്മി പ്രശാന്ത്, ദിവ്യ ഷാൻ, വിദ്യ വിജയകുമാർ, സച്ചിൻ ചിർമൂർ, ഷമീന എ. അസീസ്
സൗദി: ലോറൻസ് അറക്കൽ, ഷൈജു പാച്ചാ, മൻസൂർ പുല്ലാടൻ, മിധു ടി
ഒമാൻ: അൻസാർ മുഹമ്മദ്, പ്രതീഷ് പരമേശ്വരൻ, നവ്യ പണിയിൽ
ഖത്തർ: സമീൽ അബ്ദുൽ വാഹിദ്, പൂർണിമ സന്ദീപ്, മുഹ്സിൻ സാജിദ്
കുവൈത്ത്: പ്രഭാമയി അരുൺകുമാർ, ലിജോ വർഗീസ്, നേഹ രാജ്കുമാർ ലോയ
ബഹ്റൈൻ: മജാ ജോസ്ദാസ്, ബിജിന മിഥുൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

