Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതുടക്കം മുതൽ...

തുടക്കം മുതൽ ഒപ്പംനിന്ന ജീവനക്കാരെ ആദരിച്ച്​ ജോയ്​ ആലുക്കാസ്​​

text_fields
bookmark_border
തുടക്കം മുതൽ ഒപ്പംനിന്ന ജീവനക്കാരെ ആദരിച്ച്​ ജോയ്​ ആലുക്കാസ്​​
cancel
camera_alt

ജോയ് ആലുക്കാസ് ഗ്രൂപ് രണ്ടു പതിറ്റാണ്ട് പൂർത്തീകരിച്ച ജീവനക്കാരെ ആദരിക്കുന്ന ചടങ്ങ് ജോയ് ആലുക്കാസ് ഗ്രൂപ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് നിർവഹിക്കുന്നു. ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ജ്വല്ലറി ഇന്‍റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം സി.ഇ.ഒ ജോൺ പോൾ, എക്സിക്യുട്ടീവ്സ് ഡയറക്ടർമാരായ ആന്‍റണി ജോസ്, തോമസ് മാത്യു, ഡയറക്ടർമാരായ സോണിയ ജോൺ പോൾ, മേരി ആന്‍റണി, എൽസ ജോയ് ആലുക്കാസ് എന്നിവർ സമീപം

ദുബൈ: ആഗോള ആഭരണ റീട്ടെയ്ൽ രംഗത്തെ പ്രമുഖരായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ വളർച്ചയിൽ രണ്ടു പതിറ്റാണ്ടിലുടനീളം പിന്തുണയേകിയ ജീവനക്കാരെ ആദരിച്ചു. തൃശൂരിൽ സംഘടിപ്പിച്ച ‘ജ്വൽസ് ഓഫ് ജോയ്’ ചടങ്ങിലാണ് ഇരുപതു വർഷത്തിലധികം സേവനമനുഷ്ഠിച്ച 222 ജീവനക്കാരെ ആദരിച്ചത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു.

വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും നിർണായക സംഭാവനകളും സേവനങ്ങളും നൽകിയ ജീവനക്കാരോടുള്ള നന്ദി സൂചകമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. 1988ൽ ആദ്യ സ്റ്റോർ ആരംഭിച്ചതു മുതൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ ഇന്നോളമുള്ള ജൈത്രയാത്ര സാധ്യമായത് പതിനായിരത്തിലധികം വരുന്ന ജീവനക്കാരുടെ ആത്മസമർപ്പണവും കഠിനാധ്വാനവും കാരണമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 222 ജീവനക്കാർക്ക് ബോണസായി അഞ്ച് മാസത്തെ ശമ്പളത്തിന് പുറമെ പങ്കാളിയുമൊത്തുള്ള വിദേശയാത്രയും നൽകുമെന്ന് ജോയ് ആലുക്കാസ് അറിയിച്ചു.

ജോയ് ആലുക്കാസിനു കീഴിൽ 11500ലധികം ജീവനക്കാരാണുള്ളത്. ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, സ്വതന്ത്ര ഡയറക്ടർമാരായ (നോൺ- എക്സിക്യുട്ടീവ്) അലക്സ് കുരുവിള ബാബു, ലവ കൃഷ്ണൻ, പുഷ്പി ബി മുരിക്കൻ, ജോയ് ആലുക്കാസ് ജ്വല്ലറി ഇന്‍റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം സി.ഇ.ഒ ജോൺ പോൾ, എക്സിക്യുട്ടീവ്സ് ഡയറക്ടർമാരായ ആന്‍റണി ജോസ്, തോമസ് മാത്യു, ഡയറക്ടർമാരായ സോണിയ ജോൺ പോൾ, മേരി ആന്‍റണി, എൽസ ജോയ് ആലുക്കാസ് എന്നിവർ സന്നിഹിതരായി. ചടങ്ങിൽ കല- സംസ്കാരിക- മാധ്യമ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeeJoy AlukasBeginning
News Summary - Joy Alukas honors employees who have been with him since the beginning
Next Story