ജോയ് ആലുക്കാസ് പുതിയ ഷോറൂം സത്വയിൽ ആരംഭിച്ചു
text_fieldsജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ദുബൈയിലെ സത്വയിൽ ഗ്രൂപ് ചെയർമാനും
എം.ഡിയുമായ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ലോകത്തെ പ്രമുഖ ജ്വല്ലറിയായ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ദുബൈയിലെ സത്വയിൽ പ്രവർത്തനം തുടങ്ങി. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ജൂൺ അഞ്ചിന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസാണ് നിർവഹിച്ചത്.
ദൈനംദിന ഉപയോഗത്തിനും ആഘോഷവേദികളിലും വിവാഹ വേളകളിലും അണിയാവുന്നതുമായ മികച്ച ഡിസൈൻ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം കരകൗശല വിദഗ്ധരുടെ ഏറ്റവും പുതിയ ഡിസൈനുകൾ ആകർഷകമായ വിലയിൽ ഷോറൂമിൽ ലഭ്യമാണ്.
ദുബൈയിലെ തിരക്കേറിയ നഗരമായ സത്വയിൽ പുതിയ ഷോറൂം തുറക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. യു.എ.ഇയിൽ ജോയ് ആലുക്കാസിന്റെ 35ാമത് വാർഷികംകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

