മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഷോറൂം പ്രഖ്യാപിച്ച് ജോയ് ആലുക്കാസ്
text_fieldsദുബൈ ഗോൾഡ് ഡിസ്ട്രിക്ടിൽ പുതിയ ജ്വല്ലറി ഷോറൂമിന്റെ പ്രഖ്യാപന ചടങ്ങ്
ദുബൈ: ദുബൈ ഗോൾഡ് ഡിസ്ട്രിക്ടിൽ പുതിയ ജ്വല്ലറി ഷോറൂം തുറക്കാൻ ലോകോത്തര ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. ഇരുനിലകളിലായി 24,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഷോറൂം മിഡിൽ ഈസ്റ്റിലെ ജോയ് ആലുക്കാസിന്റെ ഏറ്റവും വലിയ ഷോറൂമായിരിക്കുമെന്ന് ഗ്രൂപ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
പുതുതായി പ്രവർത്തനം ആരംഭിച്ച ഗോൾഡ് ഡിസ്ട്രിക്ടിൽ ജ്വല്ലറികൾ, പെർഫ്യൂം ഷോപ്പുകൾ, വസ്ത്രശാലകൾ എന്നിവയടക്കം ആയിരത്തോളം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. സ്വർണം വാങ്ങാനെത്തുന്നവർക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണംകൊണ്ടുള്ള നടപ്പാതകളും സ്വർണ അലങ്കാരങ്ങളുമുള്ള ലോകത്തിലെ ആദ്യത്തെ ‘സ്വർണത്തെരുവും’ ഗോൾഡ് ഡിസ്ട്രിക്ടിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. തെരുവിലെ വിളക്കുകൾ വരെ സ്വർണം പൂശിയവയായിരിക്കും എന്നതാണ് ഈ സ്വർണത്തെരുവിന്റെ പ്രത്യേകത. ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഗോൾഡ് ഡിസ്ട്രിക്ടിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്വർണ വ്യവസായ രംഗത്തുള്ളവർക്കും സ്വർണം വാങ്ങാനെത്തുന്നവർക്കും ഗോൾഡ് ഡിസ്ട്രിക്ട് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോൾഡ് ഡിസ്ട്രിക്ടിന്റെ ഉദ്ഘാടന ചടങ്ങിൽ ദുബൈ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ ശൈബാനി, ദുബൈ ചേംബർ പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി റാശിദ് ലൂത്ത, ‘ഇഥ്റ ദുബൈ‘ സി.ഇ.ഒ ഇസ്സാം ഗലദാരി, ഡോ. ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

