ജോയ് ആലുക്കാസും എമിറേറ്റ്സ് എൻ.ബി.ഡിയും ആഗോള നിക്ഷേപത്തിന് ധാരണ
text_fieldsphoto: joy with NBD എമിറേറ്റ്സ് എൻ.ബി.ഡിയും ജോയ് ആലുക്കാസു തമ്മിൽ ആഗോള നിക്ഷേപത്തിനുള്ള കരാർ ഒപ്പുവെക്കൽ ചടങ്ങിൽ. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ട്രാൻസാക്ഷൻ ബാങ്കിങ് സർവിസസ് ഗ്രൂപ്പ് ഹെഡ് അനിത് ഡാനിയൽ, കോർപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ബാങ്കിങ് ഗ്രൂപ്പ്, കമ്മോഡിറ്റീസ് പ്രഷ്യസ് മെറ്റൽസ് ആൻഡ് ഡയമണ്ട്സ് സീനിയർ റിലേഷൻഷിപ്പ് മാനേജർ ജെയ്മി ജോസ്, വോൾസയിൽ ബാങ്കിങ് ഗ്രൂപ്പ് ഹെഡ് അഹമ്മദ് അൽ ഖാസിം, ജോയ് ആലുക്കാസ് ഇൻറർനാഷനൽ ഓപറേഷൻസ് ജനറൽ മാനേജിർ ഫിനാൻസ് തോമസ് സ്കറിയ എന്നിവർ.
ദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസും യു.എ.യിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ എമിറേറ്റ്സ് എൻ.ബി.ഡിയും തമ്മിൽ 500 ദശലക്ഷം ദിർഹത്തിൻറെ മൂലധന നിക്ഷേപ കരാറിലെത്തി. യു.എ.ഇയ്ക്ക് പുറമെ യു.കെ, യു.എസ്.എ, കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വ്യാപാരം വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് കരാർ. ഇതുപ്രകാരം, ഈ രാജ്യങ്ങളിൽ പുതിയ ഷോറൂമുകൾ തുറക്കുന്നതിനും സ്വർണാഭരണ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും എമിറേറ്റ്സ് എൻ.ബി.ഡി ധനസഹായം നൽകും. ആവശ്യമുള്ള ഘട്ടങ്ങളിൽ മാത്രം പിൻവലിക്കാവുന്നതും തിരിച്ചടവ് നടത്താവുന്നതുമായ ‘റിവോൾവിങ്’ രീതിയിലാണ് കരാർ.
യു.കെ, യു.എസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി, സ്വർണാഭരണ രംഗത്തെ അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപാരം വിപുലീകരിക്കുന്നതിനുള്ള തന്ത്രപ്രധാന കരാറാണ് എമിറേറ്റ്സ് എൻ.ബി.ഡിയുമായി നടത്തുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണി ലക്ഷ്യമിട്ട് ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് എമിറേറ്റ്സ് എൻബിഡി ഇങ്ങനെയൊരു കരാറിലെത്തിയത്. ആഗോള ബിസിനസ് സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യാനുസരണം ധനസഹായം ലഭ്യമാക്കുന്നതിൻറെ ഭാഗമായാണ് ജോയ് ആലുക്കാസുമായി കരാറിലെത്തിയതെന്ന് എമിറേറ്റ്സ് എൻബിഡി ഹോൾസെയിൽ ബാങ്കിങ് ഗ്രൂപ്പ് മേധാവി അഹമ്മദ് അൽ ഖാസിം പറഞ്ഞു. എമിറേറ്റ്സ് എൻ.ബി.ഡിയുടെ ആധുനിക ഡിജിറ്റൽ, ട്രേഡ് പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇടപാടുകൾ നടക്കുക. ഇടപാടുകൾ സംബന്ധിച്ച തത്സമയ വിവരങ്ങളും പുരോഗതിയും ജോയ് ആലുക്കാസിന് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

