Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോർദാനി​െൻറ വാനിൽ...

ജോർദാനി​െൻറ വാനിൽ സായിദ്​ വർഷ ബലൂൺ ഉയർന്നു

text_fields
bookmark_border
ജോർദാനി​െൻറ വാനിൽ സായിദ്​ വർഷ ബലൂൺ ഉയർന്നു
cancel
camera_alt??????? ????? ????????? ?? ??????? ???????????? ???????? ????
അബൂദബി: ജോർദാൻ പെട്ര നഗരത്തിലെ അൽ ഖാസിമിയ സർവകലാശാലയിൽ സായിദ്​ വർഷ ബലൂൺ ഉയർത്തി. ഷാർജ ആസ്​ഥാനമായ സർവകലാശാലയിൽ നടന്ന പരിപാടിക്ക്​ നിരവധി പേർ സാക്ഷികളായി. അൽ ഖാസിമിയ സർവകലാശാലക്ക്​ പുറമെ പുരാതന കറാക്​ കൊട്ടാരം, വാദി റുമിലെ ഡയസ്​ ഡെസർട്ട്​ വില്ലേജ്​ തുടങ്ങിമാർച്ച്​ 14 വരെ ജോർദാനിലെ വിവിധ ലാൻഡ്​ മാർക്കുകളിൽ സായിദ്​ വർഷ ബലൂൺ പറക്കും.
യു.എ.ഇയുടെ സഹിഷ്​ണുതയുടെയും സമാധാന സഹവർത്തിത്വത്തി​​െൻറയും സന്ദേശം ലോകജനതയിൽ വ്യാപിപ്പിക്കുക എന്ന ​ലക്ഷ്യത്തോടെ നടത്തുന്ന ടൂറി​​െൻറ ഭാഗമായാണ്​ ജോർദാനിൽ ബലൂൺ ഉയർത്തുന്നതെന്ന്​ യു.​എ.ഇ ബലൂൺ സംഘം മേധാവി ക്യാപ്​റ്റൻ പൈലറ്റ്​ അബ്​ദുൽ അസീസ്​ നാസർ ആൽ മൻസൂറി പറഞ്ഞു. ഇതിനുള്ള സൗകര്യം നൽകുന്നതിന്​ ജോർദാൻ സർക്കാറിനെ അദ്ദേഹം നന്ദി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsjordanmalayalam news
News Summary - jordan-uae-gulf news
Next Story