ജോർദാൻ ദ്രുതകർമസേനക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ പേര്
text_fieldsഅബൂദബി: േജാർദാനിെൻറ ദ്രുതകർമസേനയായ റാപിഡ് ഇൻറർവെൻഷൻ ബ്രിഗേഡ് അബൂദബി ക ിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ പേര് ഉൾപ്പെടുത്തി പുനർ നാമകരണം ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ റാപിഡ് ഇൻറർവെൻഷൻ ബ്രിഗേഡ് എന്നാണ് സേനയുടെ പുതിയ പേര്. ശൈഖ് മുഹമ്മദ്, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സൈനിക പരിപാടിയിലാണ് പുനർനാമകരണം. ജോർദാൻ രാജാവിെൻറ കുലീനമായ നടപടിയിൽ ശൈഖ് മുഹമ്മദ് നന്ദി അറിയിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിെൻറ ആഴവും വ്യാപ്തിയുമാണ് ഇത് വ്യക്തമാക്കുന്നത്.
കാര്യക്ഷമത കൊണ്ടും അനുഭവ പരിജ്ഞാനം െകാണ്ടും ശ്രദ്ധേയമാണ് റോയൽ ജോർദാനിയൻ വ്യോമസേനയെന്നും അത്യാധുനിക ആയുധശേഷിയും പോരാട്ടത്തിലെ ഫലപ്രാപ്തിയും കൊണ്ട് സേന ഏറെ പ്രശസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രുതകർമസേനക്ക് ശൈഖ് മുഹമ്മദിെൻറ പേര് നൽകിയത് അദ്ദേഹത്തിനും യു.എ.ഇക്കും ജോർദാൻ ജനത അർപ്പിക്കുന്ന കൃതജ്ഞതയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അബ്ദുല്ല രാജാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
