ജൊനാഥനാണ് താരം
text_fieldsദുബൈ: മലയാളിയാണെങ്കിലും ജൊനാഥൻ ഫിജി ജോൺ തനി ദുബൈക്കാരനാണ്. പിറന്നുവീണതും കളിച ്ചുവളർന്നതും ഇമറാത്തികൾക്കൊപ്പം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ യു.എ.ഇയെ വിജയതീരത്തെത്തിച്ച സെഞ്ച്വറിയിലൂടെ ജൊനാഥൻ വീണ്ടും യു.എ.ഇയുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. തൃശൂർ അരണാട്ടുകര ചിറമ്മേൽ ഫിജി ജോണിെൻറയും തിരുവല്ല പാണ്ടനാട് സിസിയുടെയും മകൻ ജൊനാഥൻ പിച്ചവെച്ചുതുടങ്ങിയ കാലം മുതൽ ക്രിക്കറ്റ് പിച്ചിലുണ്ട്. ഒാർമവെച്ച കാലത്ത് ബാറ്റും കൈയിലേന്തി കളി തുടങ്ങിയ ജൊനാഥൻ ഒമ്പതാം വയസ്സിൽതന്നെ പ്രഫഷനൽ ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ചു. 15ാം വയസ്സിൽ ചേട്ടന്മാർക്കൊപ്പം അണ്ടർ 19 ടീമിൽ ഇടം പിടിച്ചു.
ഇതിനിടെ രണ്ടു മത്സരങ്ങളിൽ സീനിയർ ടീമിനുവേണ്ടിയും പാഡണിഞ്ഞു. അഫ്ഗാനിസ്താനെതിരെ ബുധനാഴ്ച നടക്കുന്ന മത്സരം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ജൊനാഥൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. യു.കെയിലെ ലീഡ്സ് യൂനിവേഴ്സിറ്റിയിൽ ബി.എസ്സി മാത്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥിയായ ജൊനാഥൻ അവിടെയും സ്റ്റാറാണ്. ഇംഗ്ലണ്ടിലെ വിഞ്ചസ്റ്റർ കോളജിൽ ക്രിക്കറ്റ് സ്കോളർഷിപ്പോടെ പഠിക്കുന്ന ജൊനാഥൻ ആദ്യ വർഷംതന്നെ 1027 റൺസ് അടിച്ചുകൂട്ടി. തൊട്ടടുത്ത വർഷം നേടിയ 1307 റൺസ് സ്കൂളിെൻറ ചരിത്രത്തിൽ ഒരു താരം ഒരു സീസണിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. 2016ൽ അബൂദബിയിൽ കളിക്കാനെത്തിയ ഇംഗ്ലീഷ് അണ്ടർ 17 ടീമിനെതിരായ ജൊനാഥെൻറ പ്രകടനമാണ് അവനെ ഇംഗ്ലണ്ടിലെത്തിച്ചത്. സയിദ് അക്കാദമി ടീമിനായി 140 റൺസ് നേടിയ ജൊനാഥെൻറ പ്രകടനം ഇഷ്ടപ്പെട്ട വിഞ്ചസ്റ്റർ ടീം കോച്ച് അവനെയും കൂടെ കൂട്ടുകയായിരുന്നു.
എതിരാളികളെ കുടുക്കുന്ന കരുക്കൾ നീക്കി ചെസിലും താരമാണ്. മാതാപിതാക്കളുടെ നാട് കേരളമാണെങ്കിലും കുടുംബം കൂടുതലും പുണെയിലായിരുന്നു താമസം. സഹോദരി ഹന്ന അബൂദബിയിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. കാനഡക്കെതിരായ മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ ജൊനാഥൻ 101 പന്തിൽ 13 ബൗണ്ടറികളുടെയും ഒരു സിക്സിെൻറയും അകമ്പടിയോടെ 102 റൺസെടുത്ത് പുറത്താകാതെ നിന്നു. ജൊനാഥെൻറ മാൻ ഒാഫ് ദ മാച്ച് പ്രകടനം കരുത്തേകിയപ്പോൾ യു.എ.ഇ എട്ടു വിക്കറ്റിെൻറ അനായാസ ജയം നേടി. ജൊനാഥൻ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുമായാണ് യു.എ.ഇ ലോകകപ്പ് കളിക്കുന്നത്. കണ്ണൂരുകാരൻ അലിഷാൻ ഷറഫുവും ടീമിലുണ്ട്. ആദ്യ മത്സരത്തിൽ അലിഷാനും കളിക്കാനുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
