ലഹരിവിമുക്ത സമൂഹത്തിനു കൈകോർക്കുക -ഹുസൈൻ സലഫി
text_fieldsഷാർജ ഫുട്ബാൾ ക്ലബിൽ തയാറാക്കിയ ഈദ്ഗാഹിൽ പെരുന്നാൾ ഖുതുബ ശ്രവിക്കുന്ന വിശ്വാസികൾ
ഷാർജ: ഒരു മാസക്കാലത്തെ ത്യാഗപൂർണമായ റമദാനിലൂടെ നാം ആർജിച്ചെടുത്ത വിശ്വാസ കർമവിശുദ്ധിക്കു കോട്ടം വരാതെ തുടർജീവിതം നയിക്കണമെന്നും പിന്നീടവ പാടേ വിസ്മരിച്ചുകളഞ്ഞ് തിന്മകളിലേക്ക് തന്നെ മടങ്ങിപ്പോകുകയും ചെയ്യുന്ന പ്രവണത കാപട്യമാണെന്നും സലഫി ഉണർത്തി.
മയക്കുമരുന്നും ലഹരിയുമില്ലാതെ എന്ത് ആഘോഷം എന്ന് ചിന്തിക്കുന്ന ഇന്നിന്റെ പുതുതലമുറയുടെ കാലഘട്ടത്തിലൂടെയാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ലഹരിയുണ്ടാക്കുന്ന ഏതൊന്നും ഒരു ചെറിയ അളവ് പോലും ഇസ്ലാം കർശനമായി നിരോധിച്ചിട്ടുണ്ട്. ഖുർആനിന്റെ നിയമത്തോട് കൃത്യത പാലിച്ചുകൊണ്ട് മദ്യത്തോടും മയക്കുമരുന്നിനോടും വിടപറയുന്ന ഒരു സമൂഹം രാജ്യത്തുണ്ടാവണമെങ്കിൽ നാം ഓരോരുത്തരും ആവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളേണ്ടതുണ്ട്.
ഓരോ വ്യക്തികളും സമൂഹവും ഒന്നിച്ചു ഭരണതലങ്ങളുമായി സഹകരിച്ച് കർശനമായ നിയമനടപടികൾ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് ഹുസൈൻ സലഫി അഭിപ്രായപ്പെട്ടു. ഷാർജ മതകാര്യ വകുപ്പിന്റെ അനുമതിയോടെ മലയാളികൾക്കായി ഷാർജ ഫുട്ബാൾ ക്ലബിൽ തയാറാക്കിയ ഈദ്ഗാഹിൽ പെരുന്നാൾ ഖുത്തുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് മലയാളികളാണ് ഈദ്ഗാഹിലേക്ക് ഒഴുകിയെത്തിയത്. കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സൗഹൃദങ്ങൾ പുതുക്കാനും പ്രവാസി മലയാളികൾക്ക് കിട്ടിയ ഉത്തമ വേദി കൂടിയായി ഷാർജ ഈദ്ഗാഹ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

