Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ സ്വാ​ഗ​തം...

text_fields
bookmark_border
തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ സ്വാ​ഗ​തം...
cancel
Listen to this Article

ദു​ബൈ: യു.​എ.​ഇ​യി​ലേ​ക്ക്​ തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ ഒ​ഴു​ക്കാ​ണ്. അ​ത്ര​യേ​റെ അ​വ​സ​ര​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ്​ യു.​എ.​ഇ തു​റ​ന്നു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​തു ​ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ്​ തൊ​ഴി​ല​ന്വേ​ഷ​ക​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴാ​തി​രി​ക്കു​ക എ​ന്ന​താ​ണ്​ മ​റ്റൊ​രു വെ​ല്ലു​വി​ളി. യു.​എ.​ഇ​യി​ലെ​ത്തി​യ തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക്​ നേ​ർ​വ​ഴി കാ​ണി​ക്കാ​നും പു​തി​യ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്ക​രി​ക്കാ​നും 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ക​മോ​ൺ കേ​ര​ള​യി​ൽ സ്കൈ​ഡെ​സ്റ്റ്​ ഇ​ക്കു​റി​യു​മു​ണ്ടാ​കും. അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന തൊ​ഴി​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​റി​യാ​ൻ ക​മോ​ൺ കേ​ര​ള​യി​ലെ സ്കൈ​ഡെ​സ്റ്റ് എ​ക്സ്പോ സ​ന്ദ​ർ​ശി​ക്ക​ണം. സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഓ​പ​റേ​ഷ​ൻ രീ​തി​ക​ളും വ​ള​രെ വേ​ഗ​ത്തി​ൽ ന​വീ​ക​രി​ക്ക​പ്പെ​ടു​ന്ന ഇ​ട​മാ​ണ് യു.​എ.​ഇ. അ​തി​നാ​ൽ തൊ​ഴി​ൽ അ​ന്വേ​ഷി​ക്കു​ന്ന​വ​ർ പു​തി​യ രീ​തി​ക​ളും മാ​ർ​ഗ​ങ്ങ​ളും അ​റി​ഞ്ഞി​രി​ക്ക​ണം. 15ല​ധി​കം വ​ർ​ഷം ജോ​ബ് ഗൈ​ഡ​ൻ​സ് രം​ഗ​ത്ത് മി​ക​വ് അ​ട​യാ​ള​പ്പെ​ടു​ത്തി​യ പ്ര​വാ​സ യു​വ കൂ​ട്ടാ​യ്മ​യു​ടെ സം​വി​ധാ​ന​മാ​ണ് സ്കൈ​ഡെ​സ്​​റ്റ്. റി​ക്രൂ​ട്ട്മെ​ന്‍റ്, ജോ​ബ് ഗൈ​ഡ​ൻ​സ്, എ​ച്ച്.​ആ​ർ സൊ​ല്യൂ​ഷ​നു​ക​ളാ​ണ് പ്ര​ധാ​ന ഫോ​ക്ക​സ്. ഏ​റ്റ​വും ആ​ധു​നി​ക​രീ​തി​യി​ൽ സി.​വി നി​ർ​മാ​ണം, പു​തി​യ​കാ​ല തൊ​ഴി​ൽ അ​ന്വേ​ഷ​ണ രീ​തി​ക​ൾ, തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട സ്കി​ൽ, ഇ​ന്‍റ​ർ​വ്യൂ എ​ങ്ങ​നെ അ​തി​ജീ​വി​ക്കാം, ക​മ്പ​നി​ക​ളെ എ​ങ്ങ​നെ സ​മീ​പി​ക്കാം, തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക്​ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട ക​മ്യൂ​ണി​ക്കേ​ഷ​ൻ രീ​തി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ വ​ർ​ക്​ ഷോ​പ്പു​ക​ൾ സ്കൈ​ഡെ​സ്റ്റ്​ ക​രി​യ​ർ എ​ക്സ്പോ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. ഓ​രോ വ്യ​ക്തി​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള പേ​ഴ്സ​ന​ൽ കൗ​ൺ​സ​ലി​ങ്​ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ സെ​ഷ​നു​ക​ളും സൗ​ജ​ന്യ​മാ​ണ്. യു.​എ.​ഇ​യി​ലെ മി​ക​ച്ച ക​മ്പ​നി​ക​ളു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന മി​ക​ച്ച റി​സോ​ഴ്സു​ക​ളാ​ണ് ഓ​രോ സെ​ഷ​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ആ​വി​ൽ പി​ന്‍റോ, കാ​സിം പു​ത്ത​ൻ​പു​ര​ക്ക​ൽ, റ​ജി​ദ് ഖാ​ദ​ർ, ഡോ. ​സം​ഗീ​ത് ഇ​ബ്രാ​ഹീം, ന​സീം ദേ​വ​തി​യാ​ൽ, ഹ​ഫ്‌​ജാ​ഷ് ഉ​സ്മാ​ൻ, ലീ ​റീ​ലോ​ൺ, ഹ​സ്സ​ൻ കെ., ​അ​നീ​സ് അ​ലി​യാ​ർ, നൈ​സാം തു​ട​ങ്ങി​യ​വ​രാ​ണ് സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. http://skydest.com/event ലി​ങ്ക്​ ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEjobe
News Summary - Job seekers welcome
Next Story