Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊ​ഴി​ല്‍...

തൊ​ഴി​ല്‍ ത​ട്ടി​പ്പ്​; ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​ 7000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം

text_fields
bookmark_border
തൊ​ഴി​ല്‍ ത​ട്ടി​പ്പ്​; ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​ 7000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം
cancel
Listen to this Article

അ​ബൂ​ദ​ബി: തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന തൊ​ഴി​ല്‍ പ​ര​സ്യം ഇ​ന്‍സ്റ്റ​ഗ്രാ​മി​ലൂ​ടെ ന​ല്‍കി പ​ണം​ത​ട്ടി​യ യു​വ​തി പ​രാ​തി​ക്കാ​ര​ന് 7000 ദി​ര്‍ഹം ന​ല്‍ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ട്ട് അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ക്ലെ​യിം​സ് കോ​ട​തി. ഇ​തി​നു പു​റ​മെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഏ​ഴാ​യി​രം ദി​ര്‍ഹം കൂ​ടി ന​ല്‍കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്‍റി​ലൂ​ടെ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ല്‍കാ​മെ​ന്ന് വാ​ക്കു​ന​ല്‍കി​യാ​യി​രു​ന്നു പ്ര​തി പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്ന് പ​ണം കൈ​പ്പ​റ്റി​യ​ത്. താ​ന്‍ ഗാ​ര്‍ഹി​ക തൊ​ഴി​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ്​ രം​ഗ​ത്താ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും പ്ര​തി പ​രാ​തി​ക്കാ​ര​നെ വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​ന്‍സ്റ്റ​ഗ്രാ​മി​ലെ പ​ര​സ്യം ക​ണ്ടാ​ണ് പ​രാ​തി​ക്കാ​ര​ന്‍ പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട​ത്.

ജോ​ലി ഉ​റ​പ്പു​ന​ല്‍കി​യ പ്ര​തി പ്ര​തി​ഫ​ല​മാ​യി 7000 ദി​ര്‍ഹം മു​ന്‍കൂ​റാ​യി വാ​ങ്ങി. പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍ പ​ണം അ​യ​ച്ചു​ന​ല്‍കി​യ​ത്. പ​ണം ന​ല്‍കി​യ ശേ​ഷം ജോ​ലി ന​ല്‍കു​ക​യോ പ​ണം തി​രി​ച്ചു​ന​ല്‍കു​ക​യോ ചെ​യ്തു​മി​ല്ല. ഇ​തോ​ടെ യു​വാ​വ് സി​വി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ജോ​ലി വാ​ഗ്ദാ​നം ന​ല്‍കി​യ​തി​ന്‍റെ​യും പ​ണം അ​യ​ച്ചു​ന​ല്‍കി​യ​തി​ന്‍റെ​യും തെ​ളി​വു​ക​ളും വാ​ട്‌​സ്ആ​പ് ചാ​റ്റു​ക​ളും യു​വാ​വ് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. തു​ട​ര്‍ന്നാ​ണ് കോ​ട​തി പ്ര​തി​യോ​ട് യു​വാ​വി​ല്‍നി​ന്ന് വാ​ങ്ങി​യ 7000 ദി​ര്‍ഹ​മും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 7000 ദി​ര്‍ഹ​മും ഇ​തി​നു പു​റ​മേ കോ​ട​തി​ച്ചെ​ല​വും ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Job scam; Job seeker awarded 7,000 dirhams in compensation
Next Story