ജെ.എൽ.ടി സ്റ്റേഷൻ പേരു മാറുന്നു
text_fieldsദുബൈ: അബ്റാജ് ബുഹൈറ ജുമൈറ- ജുമൈറ ലേക്ക് ടവേഴ്സ് ... എന്ന പേര് ഇനി മെട്രോ ട്രെയിൻ കാത്തു നിൽക്കുേമ്പാൾ മുഴങ്ങില്ല. പകരം ദുബൈ മൾട്ടി കമോഡിറ്റീസ് സെൻറർ (ഡി.എം.സി.സി) എന്നായി മാറുകയാണ് ജെ.എൽ.ടി സ്റ്റേഷെൻറ പേര്. സെപ്റ്റംബർ ഒന്നു മുതലാണ് ഇതു നിലവിൽ വരികയെന്ന് റോഡ് ഗതാഗത അതോറിറ്റി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. താമസക്കാരും സന്ദർശകരുമുൾപ്പെടെ ദിവസേന ആയിരങ്ങൾ നേരം തെറ്റാതെയുള്ള യാത്രക്ക് ആശ്രയിക്കുന്ന മെട്രോയിലെ സ്റ്റേഷനുകളുടെ പേര് സ്വന്തമാക്കൽ വിവിധ കോർപറേറ്റ് സ്ഥാപനങ്ങൾ അഭിമാനമായാണ് കരുതുന്നത്.
യു.എ.ഇ എക്സ്ചേഞ്ച്, ബുർജുമാൻ, ഷറഫ് ഡി.ജി, എ.ഡി.സി.ബി, നൂർ ഇസ്ലാമിക് എന്നിങ്ങനെ കമ്പനികൾക്ക് പേര് നൽകുന്നതു വഴി ആർ.ടി.എക്ക് മികച്ച വരുമാനവുമുണ്ട്. ഒമ്പതു വർഷത്തിനിടെ ഏതാണ്ട് 200 കോടി ദിർഹമാണ് ഇൗ ഇനത്തിൽ ലഭിച്ചത്. മാൾ ഒഫ് എമിറേറ്റ്സ്, ഇബിൻ ബത്തുത്ത, ജിജികോ, ദേര സിറ്റി സെൻറർ, ഇത്തിസലാത്ത് തുടങ്ങിയ സ്ഥാപനങ്ങളാണ് ആദ്യ ഘട്ടത്തിൽ തന്നെ പേര് സ്വന്തമാക്കിയത്. ഇവർക്ക് പത്തു വർഷത്തേക്കാണ് അവകാശം നൽകിയിരിക്കുന്നത്. കാലാവധി പൂർത്തിയാവുന്നതോടെ അവ സ്വന്തമാക്കാൻ മറ്റു സ്ഥാപനങ്ങളും മുന്നോട്ടു വന്നേക്കും. അഭിമാനത്തോടെ നിലനിർത്താൻ ഇവരും ശ്രമിക്കും. നിലവിൽ 78 കിലോമീറ്റർ നീളമുള്ള മെട്രോ ശൃംഖല നഖീൽ ഹാർബർ മുതൽ 15 കിലോ മീറ്റർ കൂടി നീട്ടുന്ന പണികൾ അതിവേഗം പുരോഗമിച്ചു വരികയാണ്. എക്സ്പോ 2020ന് മുന്നോടിയായി റൂട്ട് 2020 എന്നു പേരുള്ള ലൈൻ യാഥാർഥ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
