‘ജിംഗിൾ ബെൽസ് ബാഷ്’; ക്രിസ്മസ്, പുതുവത്സരാഘോഷം
text_fieldsയു.എ.ഇ മണിക്കടവ് അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര ആഘോഷം ഫാ. വർഗീസ് കോഴിപ്പാടൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: യു.എ.ഇ മണിക്കടവ് അസോസിയേഷൻ ‘ജിംഗിൾ ബെൽസ് ബാഷ്’ എന്ന പേരിൽ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
ഖിസൈസിലെ ദേ സ്വാഗത് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടത്തിയ ആഘോഷം ദുബൈ സെന്റ് മേരീസ് പള്ളി വികാരി ഫാദർ വർഗീസ് കോഴിപ്പാടൻ ഉദ്ഘാടനം ചെയ്തു.
യു.എം.എ പ്രസിഡന്റ് തോമസ് കാനാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കോഓഡിനേറ്റർ ജോജി തുരുത്തേൽ സ്വാഗതവും ജനറൽ സെക്രട്ടറി ബിനോയ് അഗസ്റ്റിൽ, രക്ഷധികാരി ഷാജു മുതുപ്ലാക്കൽ എന്നിവർ ആശംസയും നേർന്നു. ചടങ്ങിൽ ബേബി കുന്നേൽ നന്ദിയും പറഞ്ഞു.
ക്രിസ്മസ് കരോൾ, കരോൾ ഗാന മത്സരം, സിനിമാറ്റിക് ഡാൻസ്, ഗ്രൂപ് ഡാൻസ്, ഹാൻസൻ മാർക്കോസിന്റെ നേതൃത്വത്തിലുള്ള ഗാനമേള തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. അനിൽ, ജിന്റോ, ജോജി, ബിനോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഇരുന്നൂറോളം മണിക്കടവുകാർ പങ്കെടുത്തു.

