Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി​മ്മി ജോ​ർ​ജ്​...

ജി​മ്മി ജോ​ർ​ജ്​ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ൻ​റി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം

text_fields
bookmark_border
ജി​മ്മി ജോ​ർ​ജ്​ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ൻ​റി​ന് ഉ​ജ്ജ്വ​ല  തു​ട​ക്കം
cancel
camera_alt23????? ??????? ??????? ???????? ????????????????? ?????????? ??????????????? ??????????? ???????????? ????????????? ????????????

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​റ​റും (കെ.​എ​സ്.​സി) യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ചും ചേ​ർ​ന്ന്​ സം​ഘ​ടി ​പ്പി​ക്കു​ന്ന 23ാമ​ത് ജി​മ്മി ജോ​ർ​ജ് സ​മാ​ര​ക അ​ന്താ​രാ​ഷ്​​ട്ര വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ൻ​റി​ന് അ​ബൂ​ദ​ബി എ ​മി​റേ​റ്റ്സ് ഹെ​റി​റ്റേ​ജ് ക്ല​ബ് ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. യു.​എ.​ഇ, ഇ​ന്ത്യ രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് വി​വി​ധ ഇ​ൻ​ഡോ-​അ​റ​ബ് നൃ​ത്ത​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റി. ഫി​നാ​ബ്ല​ർ ഗ്രൂ​പ്പ്​ സി.​ഇ.​ഒ പ്ര​മോ​ദ് മ​ങ്ങാ​ട്ട്​ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ എ.​കെ. ബീ​രാ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​മി​റേ​റ്റ്​​സ്​ ഹെ​റി​റ്റേ​ജ് ക്ല​ബ് മാ​നേ​ജ​ർ അ​ഹ​മ്മ​ദ് അ​ൽ റു​മൈ​ത്തി, ടൂ​ർ​ണ​മെ​ൻ​റ്​ ക​ൺ​വീ​ന​ർ സ​ലീം ചി​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കെ.​എ​സ്.​സി കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി പി.​പി. റെ​ജീ​ദ് സ്വാ​ഗ​ത​വും കെ.​എ​സ്.​സി ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി നി​ർ​മ​ൽ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.


ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് എ​ൻ.​എം.​സി ഹെ​ൽ​ത്ത് കെ​യ​ർ ബി​ഗ്‌ മാ​ർ​ട്ട് ദു​ബൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​വ​ർ ഫ്ര​ഷ് ദു​ബൈ ഖാ​ൻ ക്ല​ബ് ഷാ​ർ​ജ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫൈ​ന​ൽ മ​ത്സ​ര​ദി​ന​മാ​യ മേ​യ് 25 വ​രെ എ​ല്ലാ ദി​വ​സ​വും രാ​ത്രി 8 .30ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഇ​ന്ത്യ, യു.​എ.​ഇ, പാ​കി​സ്​​താ​ൻ, ഈ​ജി​പ്ത്, ലെ​ബ​നാ​ൻ, ക്യൂ​ബ, സെ​ർ​ബി​യ, റ​ഷ്യ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ദേ​ശീ​യ^​അ​ന്ത​ർ​ദേ​ശീ​യ വോ​ളി​ബോ​ൾ താ​ര​ങ്ങ​ൾ ടൂ​ർ​ണ​മെ​ൻ​റി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. വ​ൻ ജ​നാ​വ​ലി​യാ​ണ് ആ​ദ്യ ദി​നം മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsjimmy jeorge
News Summary - jimmy jeorge-uae-uae news
Next Story