Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതടികുറച്ച്​ താരമായി...

തടികുറച്ച്​ താരമായി ജിൽഷീന

text_fields
bookmark_border
തടികുറച്ച്​ താരമായി ജിൽഷീന
cancel
camera_alt

ശ​രീ​ര​ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ചി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ അ​ധി​കൃ​ത​രോ​ടൊ​പ്പം


റാ​ക് ഹോ​സ്പി​റ്റ​ല്‍ ശ​രീ​ര​ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ചി​ല്‍ പേ​ഴ്​​സ​ന്‍റേ​ജ്​ കാ​റ്റ​ഗ​റി​യി​ല്‍ വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ തി​രൂ​ര്‍ സ്വ​ദേ​ശി​നി ജി​ല്‍ഷീ​ന മ​നാ​ഫ്

റാ​സ​ല്‍ഖൈ​മ: സ​മ​ഗ്ര ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് ഹോ​സ്പി​റ്റ​ല്‍ സം​ഘ​ടി​പ്പി​ച്ച ശ​രീ​ര​ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ചി​ല്‍ താ​ര​മാ​യി മ​ല​യാ​ളി കു​ടും​ബി​നി​യും. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി​നി ജി​ല്‍ഷീ​ന​യാ​ണ്​ പേ​ഴ്​​സ​ന്‍റേ​ജ്​ ഓ​ഫ് വെ​യ്റ്റ് ലോ​സ് കാ​റ്റ​ഗ​റി​യി​ല്‍ ര​ണ്ടാ​മ​തെ​ത്തി വി​ജ​യ പ​ട്ടി​ക​യി​ലെ ഏ​ക മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യ​ത്. റാ​ക് എ​മി​റേ​റ്റ്സ് ക​ണ്‍സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യി​ലെ മ​നാ​ഫി​ന്‍റെ ഭാ​ര്യ​യാ​ണ് ജി​ല്‍ഷീ​ന. ദു​ആ മ​ക​ളാ​ണ്. റാ​ക് ഹോ​സ്പി​റ്റ​ലി​ന്‍റെ നി​ര്‍ദേ​ശ​ങ്ങ​ള്‍ പി​ന്തു​ട​ര്‍ന്ന് ജി​ല്‍ഷീ​ന പ​ത്ത്​ ആ​ഴ്ച കൊ​ണ്ട് 24 കി​ലോ ഭാ​ര​മാ​ണ് കു​റ​ച്ച​ത്.

10,994 പേ​ര്‍ ച​ല​ഞ്ചി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​താ​യി റാ​ക് ഹോ​സ്പി​റ്റ​ല്‍ എ​ക്സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​റാ​സാ സി​ദ്ദീ​ഖി പ​റ​ഞ്ഞു. ഫി​സി​ക്ക​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ 18,000 ദി​ര്‍ഹം മൂ​ല്യ​മു​ള്ള ഉ​പ​ഹാ​ര​ത്തി​ന് 36 കി​ലോ ഭാ​രം കു​റ​ച്ച ഗ​സ്​​വാ​ന്‍ അ​ബ്ദു​ല്ല ദ​ക്ക​യും (പു​രു​ഷ വി​ഭാ​ഗം) 31.9 കി​ലോ ഗ്രാം ​കു​റ​ച്ച ഹ​ദീ​ല്‍ മു​ഹ​മ്മ​ദ് അ​ഹ്​​മ​ദ് ഹ​സ​നും അ​ര്‍ഹ​രാ​യി.

ഫി​ര്‍ദൗ​സ്, ആ​ല എ​ന്നി​വ​ര്‍ വെ​ര്‍ച്ച്വ​ല്‍ കാ​റ്റ​ഗ​റി​യി​ലും ആ​സി​ഫ് റ​ഹ്മ​ത്തു​ല്ലാ​ഹ്, ജി​ല്‍ഷീ​ന എ​ന്നി​വ​ര്‍ പേ​ഴ്​​സ​ന്‍റേ​ജ്​ കാ​റ്റ​ഗ​റി​യി​ലും ജേ​താ​ക്ക​ളാ​യി. നൗ​ര്‍ അ​ല്ലാ​ഹ് യൂ​സു​ഫ്, മു​ഹ​മ്മ​ദ് അ​ന്‍ത​ഷ്, താ​നി മു​ഹ​മ്മ​ദ്, മ​ഹ്മൂ​ദ് ഇ​ബ്രാ​ഹിം, ജോ​ഷ്വ ഡേ​വി​ഡ്, നോ​ഹ മെ​റ്റ്വ​ല്ലി, ഗാ​റി അ​ല​ന്‍, സ​ലീം സ​ക്കി, ഹി​ഷാം, സ​ല്‍മാ​ന്‍ മു​സ്ത​ഫ എ​ന്നി​വ​ര്‍ 10 മു​ത​ല്‍ 25 കി​ലോ​ഗ്രാം ശ​രീ​ര​ഭാ​രം കു​റ​ച്ച്​ സ​മ്മാ​ന​ങ്ങ​ള്‍ക്ക​ര്‍ഹ​രാ​യി. റാ​ക് ഹോ​സ്പി​റ്റ​ല്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ഉ​പ​ഹാ​ര വി​ത​ര​ണ ച​ട​ങ്ങി​ല്‍ റാ​ക് മി​നി​സ്ട്രി ഓ​ഫ് ഹെ​ല്‍ത്ത് ആ​ൻ​ഡ്​ പ്രി​വ​ന്‍ഷ​ന്‍ ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ പ്ര​തി​നി​ധി ഖാ​ലി​ദ് അ​ബ്ദു​ല്ല അ​ല്‍ ഷ​ഹി, റാ​ക് ഹോ​സ്പി​റ്റ​ല്‍ സി.​ഇ.​ഒ ഡോ. ​ജീ​ന്‍ മാ​ര്‍ക്ക് ഗ്വാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weight loss
News Summary - Jilshina as a weight loss star
Next Story