ആത്മീയാധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യം -ജിഫ്രി മുത്തുക്കോയ തങ്ങൾ
text_fieldsഎസ്.എൻ. ഇ.സി സ്ഥാപക ദിനാചരണ സംഗമം സമസ്ത
പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം
ചെയ്യുന്നു
ദുബൈ: ആത്മീയമൂല്യങ്ങളും സ്വഭാവവിശുദ്ധിയും അച്ചടക്കബോധവും ഉയർത്തിപ്പിടിക്കുന്ന തലമുറയുടെ സൃഷ്ടിപ്പാണ് എസ്.എൻ.ഇ.സി വിദ്യാഭ്യാസ സംവിധാനത്തിലൂടെ സമസ്ത ലക്ഷ്യം വെക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
എസ്.എൻ. ഇ.സി സ്ഥാപക ദിനാചരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ സുന്നി സെന്ററിൽ നടന്ന ചടങ്ങിൽ യു.എ.ഇ സുന്നി കൗൺസിൽ പ്രസിഡന്റ് പൂക്കോയ തങ്ങൾ അധ്യക്ഷനായി. 2023 മാർച്ച് 16ന് നിലവിൽവന്ന സമസ്ത നാഷനൽ എജുക്കേഷൻ കൗൺസിലിന്റെ ചരിത്രവും വർത്തമാന മുന്നേറ്റവഴികളും പുതിയ പ്രോജക്ടുകളും അക്കാദമിക് കൗൺസിൽ ചെയർമാൻ അബ്ദുസ്സലാം ബാഖവി പരിചയപ്പെടുത്തി. ആഴത്തിലുള്ള മതപഠനം, സെക്കൻഡറി, ഹയർ സെക്കൻഡറി, യു.ജി, പി.ജി പഠനം, വിവിധ കോ കരിക്കുലർ പ്രവർത്തനങ്ങൾ തുടങ്ങിയവ ക്രിയാത്മകമായി എസ്.എൻ.ഇ.സിക്ക് കീഴിൽ നടന്നുവരുന്നുണ്ട്. കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദിർ മുസ്ലിയാർ പൈങ്കണ്ണിയൂർ പ്രാർഥന നടത്തി. എസ്.എൻ.ഇ.സി യു.എ.ഇ തല കോഓഡിനേഷൻ കമ്മിറ്റിയുടെ പ്രഖ്യാപനം ചടങ്ങിൽ നടന്നു.
സമസ്ത വൈസ് പ്രസിഡന്റ് യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ, സെക്രട്ടറി ഉമർ ഫൈസി മുക്കം, ശുഐബ് തങ്ങൾ, കെ.എം. കുട്ടി ഫൈസി അച്ചൂർ, ഹമീദ് ഫൈസി അമ്പലക്കടവ്, മൊയ്തീൻ ഫൈസി പുത്തനഴി, മുസ്തഫ അഷ്റഫി കക്കുപ്പടി, ജലീൽ ഹാജി ഒറ്റപ്പാലം, ഷൗക്കത്തലി മൗലവി ദൈദ്, കബീർ ഹുദവി, റസാഖ് വളാഞ്ചേരി, ഷൗക്കത്തലി ഹുദവി, ഹുസൈൻ ദാരിമി, ഷറഫുദ്ദീൻ ഹുദവി, സുലൈമാൻ ഹാജി, ഇസ്മാഈൽ ഹാജി, എടച്ചേരി അഷ്റഫ്, ദേശമംഗലം ഇസ്മായിൽ എമിറേറ്റ്സ് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ, യു.എ.ഇ സുന്നി കൗൺസിൽ, എസ്.കെ.എസ്.എഫ് നേതാക്കൾ, വിവിധ സെന്റർ പ്രതിനിധികൾ, പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. അബ്ദുറഹ്മാൻ തങ്ങൾ സ്വാഗതവും സക്കീർ ഹുസൈൻ തങ്ങൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

